Wednesday, January 22nd, 2020

രണ്ടാം വരവില്‍ സാനിയക്ക് വിജയത്തുടക്കം

ആറ് ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള സാനിയ ഓസ്‌ട്രേലിയന്‍ ഓപ്പണിലും കളിക്കും.

Published On:Jan 14, 2020 | 11:25 am

ഹൊബാര്‍ട്ട്: അമ്മയായ ശേഷം ടെന്നീസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവില്‍ ഇന്ത്യയുടെ സാനിയ മിര്‍സക്ക് വിജയത്തുടക്കം. ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ വനിതാ ഡബിള്‍സില്‍ സാനിയ-നാദിയ കിച്ചിനോക്കി സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യ റൗണ്ടില്‍ ഒക്‌സാന കലാഷ്‌നിക്കോവ (ജോര്‍ജിയ)മിയു കാറ്റോ (ജപ്പാന്‍) ജോടിയെ തോല്‍പ്പിച്ചു. സ്‌കോര്‍: 2-6, 7-6, 10-3.
രണ്ടു വര്‍ഷത്തിനു ശേഷമാണ്, മുപ്പത്തിമൂന്നുകാരിയായ സാനിയ ടെന്നിസ് സര്‍ക്യൂട്ടിലേക്കു മടങ്ങിയെത്തിയത്. 2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. 2018 ഒക്‌ടോബറില്‍ ആണ്‍കുഞ്ഞിന്റെ അമ്മയായ സാനിയ നവംബറില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു.
ആറ് ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള സാനിയ ഓസ്‌ട്രേലിയന്‍ ഓപ്പണിലും കളിക്കും.

 

LIVE NEWS - ONLINE

  • 1
    16 hours ago

    ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  • 2
    18 hours ago

    നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    18 hours ago

    നേപ്പാളില്‍ വിനോദ സഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി.

  • 4
    18 hours ago

    മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള മെനു പരിഷ്കാരം പിൻവലിച്ച് റെയില്‍വേ

  • 5
    19 hours ago

    സുരക്ഷയില്ലാതെ സൂര്യഗ്രഹണംകണ്ടു; 15 വിദ്യാർത്ഥികളുടെ കാഴ്ച നഷ്ടമായതായി റിപ്പോർട്ട്

  • 6
    20 hours ago

    കോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതില്ല: മുന്‍ ഗവര്‍ണര്‍ പി സദാശിവം

  • 7
    20 hours ago

    കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസ്; വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാല പുറത്താക്കി

  • 8
    21 hours ago

    വാര്‍ഡ് വിഭജന ബില്ല് നിയമവിരുദ്ധമെന്ന് രമേശ് ചെന്നിത്തല

  • 9
    21 hours ago

    ഒന്നരക്കോടിയുള്ള ആര്‍എസ്എസുകാര്‍ പോയാല്‍ ഇവിടെ സമാധാനം വരും : കെ മുരളീധരന്‍