Monday, April 6th, 2020

ചന്ദനം കടത്താന്‍ ശ്രമിച്ച് കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

ഇടുക്കി / കാസര്‍കോട്: ചന്ദനം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശികളായ 2 യുവാക്കള്‍ പിടിയില്‍. ഇബ്രാഹിം മസൂദ്(28), മുഹമ്മദ്അലി(29) എന്നിവരാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് എന്‍എം ആഷിക്കിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് വേണ്ടിയാണ് ചന്ദനം കടത്തിയത് എന്നാണു ഇവര്‍ വനപാലകര്‍ക്ക് മൊഴി നല്‍കിയത്. ഇബ്രാഹിം മസൂദ് പ്രതിമാസം 2 ലക്ഷം രൂപ ശമ്പളത്തില്‍ ജര്‍മനിയില്‍ ജോലി ചെയ്തു വന്നിരുന്നതായും മുഹമ്മദ് അലിയുടെ കുടുംബം പ്രദേശത്തെ പ്രമുഖ സിമന്റ് വ്യാപാരികളാണെന്നും മൊഴിയില്‍ പറഞ്ഞതായി വനപാലകര്‍ പറഞ്ഞു. മറയൂര്‍ റേഞ്ച് … Continue reading "ചന്ദനം കടത്താന്‍ ശ്രമിച്ച് കാസര്‍കോട് സ്വദേശികള്‍ പിടിയില്‍"

Published On:Jan 17, 2019 | 8:05 am

ഇടുക്കി / കാസര്‍കോട്: ചന്ദനം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശികളായ 2 യുവാക്കള്‍ പിടിയില്‍. ഇബ്രാഹിം മസൂദ്(28), മുഹമ്മദ്അലി(29) എന്നിവരാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് എന്‍എം ആഷിക്കിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് വേണ്ടിയാണ് ചന്ദനം കടത്തിയത് എന്നാണു ഇവര്‍ വനപാലകര്‍ക്ക് മൊഴി നല്‍കിയത്. ഇബ്രാഹിം മസൂദ് പ്രതിമാസം 2 ലക്ഷം രൂപ ശമ്പളത്തില്‍ ജര്‍മനിയില്‍ ജോലി ചെയ്തു വന്നിരുന്നതായും മുഹമ്മദ് അലിയുടെ കുടുംബം പ്രദേശത്തെ പ്രമുഖ സിമന്റ് വ്യാപാരികളാണെന്നും മൊഴിയില്‍ പറഞ്ഞതായി വനപാലകര്‍ പറഞ്ഞു. മറയൂര്‍ റേഞ്ച് ഓഫിസര്‍ ജോബ് ജെ നെരിയാംപറമ്പിലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മറയൂര്‍-മൂന്നാര്‍ റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെ തലയാറില്‍ വച്ച് പ്രതികളെ പിടികൂടിയത്. ഇവര്‍ കഴിഞ്ഞയാഴ്ച മറയൂരില്‍ നിന്നും തമിഴ്‌നാട് വഴി കടത്തിയ ചന്ദനം കാസര്‍കോട് ഇബ്രാഹിം മസൂദിന്റെ വീട്ടില്‍ സൂക്ഷിച്ചതായി മൊഴിയും നല്‍കിയിട്ടുണ്ട്. ഇതന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഡിഎഫ്ഒ രാജീവന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി 15 കിലോയോളംവരുന്ന ചന്ദനം കണ്ടെത്തി.

LIVE NEWS - ONLINE

  • 1
    9 hours ago

    കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

  • 2
    9 hours ago

    പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

  • 3
    10 hours ago

    മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

  • 4
    10 hours ago

    വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

  • 5
    10 hours ago

    കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

  • 6
    10 hours ago

    കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

  • 7
    10 hours ago

    കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

  • 8
    11 hours ago

    ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

  • 9
    12 hours ago

    ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും