Monday, April 6th, 2020

ചന്ദനവേരുകള്‍ കടത്തിയ സംഘത്തിലെ 2 പേര്‍കൂടി പിടിയില്‍

ഇടുക്കി: ചന്ദനമരത്തിന്റെ വേരുകള്‍ പിഴുതുകടത്തിയ സംഘത്തിലെ രണ്ടുപേര്‍കൂടി മറയൂര്‍ നാച്ചിവയല്‍ വനംവകുപ്പ് അധികൃതര്‍ പിടികൂടി. ചിന്നക്കനാല്‍ സൂര്യനെല്ലി കുടി ഗോത്രവര്‍ഗ കോളനി സ്വദേശികളായ രജനി(35), മുരുകന്‍(45) എന്നിവരാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിന്നക്കനാല്‍ ഗ്യാപ്പ് റോഡില്‍വച്ച് പിടിയിലായത്. നാച്ചിവയല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ അമ്പലപാറ ഭാഗത്തുള്ള ചന്ദനക്കാടില്‍നിന്നും മൂന്ന് ചന്ദന കുറ്റികള്‍ പ്രതികളടങ്ങിയ സംഘം പിഴുത് കടത്തിയിരുന്നു. സംഘത്തിലെ പ്രധാനി മറയൂര്‍ നെല്ലിപ്പെട്ടികുടിയിലെ ആറുമുഖത്തെ നേരത്തെ പിടികൂടിയിരുന്നു. ഒളിപ്പിച്ചുവച്ചിരുന്ന 10 കിലോ ചന്ദന വേരുകളും കണ്ടെടുത്തു. ഇയാളുടെ … Continue reading "ചന്ദനവേരുകള്‍ കടത്തിയ സംഘത്തിലെ 2 പേര്‍കൂടി പിടിയില്‍"

Published On:Jan 10, 2019 | 8:03 am

ഇടുക്കി: ചന്ദനമരത്തിന്റെ വേരുകള്‍ പിഴുതുകടത്തിയ സംഘത്തിലെ രണ്ടുപേര്‍കൂടി മറയൂര്‍ നാച്ചിവയല്‍ വനംവകുപ്പ് അധികൃതര്‍ പിടികൂടി. ചിന്നക്കനാല്‍ സൂര്യനെല്ലി കുടി ഗോത്രവര്‍ഗ കോളനി സ്വദേശികളായ രജനി(35), മുരുകന്‍(45) എന്നിവരാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിന്നക്കനാല്‍ ഗ്യാപ്പ് റോഡില്‍വച്ച് പിടിയിലായത്. നാച്ചിവയല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ അമ്പലപാറ ഭാഗത്തുള്ള ചന്ദനക്കാടില്‍നിന്നും മൂന്ന് ചന്ദന കുറ്റികള്‍ പ്രതികളടങ്ങിയ സംഘം പിഴുത് കടത്തിയിരുന്നു. സംഘത്തിലെ പ്രധാനി മറയൂര്‍ നെല്ലിപ്പെട്ടികുടിയിലെ ആറുമുഖത്തെ നേരത്തെ പിടികൂടിയിരുന്നു. ഒളിപ്പിച്ചുവച്ചിരുന്ന 10 കിലോ ചന്ദന വേരുകളും കണ്ടെടുത്തു. ഇയാളുടെ മൊഴിയില്‍ നിന്നുമാണ് രജനിയുടെയും മുരുകന്റെയും പങ്ക് തെളിഞ്ഞത്. പിടിയിലായ പ്രതികളെ ഇന്ന് ദേവികുളം കോടതിയില്‍ ഹാജരാക്കും.

LIVE NEWS - ONLINE

  • 1
    9 hours ago

    കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

  • 2
    10 hours ago

    പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

  • 3
    10 hours ago

    മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

  • 4
    10 hours ago

    വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

  • 5
    11 hours ago

    കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

  • 6
    11 hours ago

    കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

  • 7
    11 hours ago

    കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

  • 8
    12 hours ago

    ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

  • 9
    12 hours ago

    ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും