Tuesday, October 15th, 2019

യുവാവ് സഞ്ചരിച്ച കാറിനെ മണല്‍ക്കടത്തുസംഘം പിന്തുടര്‍ന്നെത്തി കാറുകൊണ്ടിടിച്ചു

കാസര്‍കോട് സിനിമയെ വെല്ലുന്ന രംഗങ്ങള്‍

Published On:Oct 12, 2019 | 11:54 am

കാസര്‍കോട്: പള്ളങ്കോട്ട് മണല്‍ കടത്തുസംഘത്തിന്റെ പരസ്യപോര്. യുവാവ് സഞ്ചരിക്കുകയായിരുന്ന കാറിലേക്ക് പിന്തുടര്‍ന്നെത്തി കാര്‍ കൊണ്ടിടിച്ചു. ഇതേ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ കവുങ്ങിന്‍ തോട്ടത്തിലേക്ക് മറിഞ്ഞു. ഭാഗ്യം കൊണ്ടാണ് യുവാവ് പരിക്കുകളോടെ രക്ഷപ്പെട്ടത്. അഡൂരിലെ അബ്ദുല്‍ സത്താറിനെ (19) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുണ്ടാറിലെ മനാഫാണ് കാര്‍ കൊണ്ടുവന്നിടിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന സത്താര്‍ പോലീസിന് മൊഴി നല്‍കി.
പള്ളങ്കോട് പാലത്തിനു സമീപത്തെ കവുങ്ങിന്‍ തോട്ടത്തിലേക്കാണ് കാര്‍ മറിഞ്ഞത്. സത്താര്‍ ഓടിച്ച കാറിനെ കൊട്ട്യാടി മുതല്‍ മനാഫ് മറ്റൊരു കാറില്‍ പിന്തുടരുന്നുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതുകണ്ട സത്താര്‍ രക്ഷപ്പെടാനായി കാറിന്റെ വേഗം കൂട്ടി. സത്താറിന്റെ കാര്‍ മുന്നിലും മനാഫിന്റെ കാര്‍ പിറകിലുമായി ചീറിപ്പാഞ്ഞുവരുന്നതു കണ്ടപ്പോള്‍ രക്ഷപ്പെടാനായി മറ്റു വാഹനങ്ങള്‍ക്ക് അരികിലേക്ക് ഒതുക്കേണ്ടി വന്നു. പല വാഹനങ്ങളും അത്ഭുതകരമായാണ് ഇടിക്കാതെ രക്ഷപ്പെട്ടത്. പള്ളങ്കോട് പാലത്തിന്റെ തൊട്ടടുത്തെത്തിയപ്പോള്‍ സത്താറിന്റെ കാറിലേക്ക് മനാഫ് കാര്‍ കൊണ്ട് ഇടിക്കുകയും കാര്‍ മറിയുകയായിരുന്നുവെന്നുമാണ് പോലീസിന് ലഭിച്ച വിവരം.
അപകടം നടന്നയുടന്‍ മനാഫ് സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ആദൂര്‍ എസ് ഐ എം വി വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. മനാഫിനെതിരെ മണല്‍കടത്തുമായി ബന്ധപ്പെട്ട് കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    5 hours ago

    പാലാരിവട്ടം പാലം; പ്രധാന രേഖകള്‍ കാണാതായി

  • 2
    9 hours ago

    മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കും: കോടിയേരി

  • 3
    9 hours ago

    കാസര്‍കോട് നഗരസഭയില്‍ പൊട്ടിത്തെറി

  • 4
    9 hours ago

    പമ്പ് ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 5
    9 hours ago

    സ്വത്ത് തട്ടിയെടുക്കാനായി ജോളി തയാറാക്കിയത് രണ്ടു വില്‍പ്പത്രങ്ങള്‍

  • 6
    9 hours ago

    മാര്‍ക്ക് ദാനം; പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • 7
    10 hours ago

    കാട്ടാനയുടെ ചവിട്ടേറ്റ് സി പി എം നേതാവ് മരിച്ചു

  • 8
    11 hours ago

    ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

  • 9
    11 hours ago

    പീഡനക്കേസ്; ബിനോയ് കോടിയേരിയുടെ ഹരജി രണ്ടുവര്‍ഷത്തേക്ക് നീട്ടിവെച്ചു