Sunday, May 31st, 2020

സലാലയില്‍ വാഹനാപകടം; മലയാളിയുള്‍പ്പെടെ രണ്ട് മരണം

മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Published On:Jun 6, 2019 | 9:38 am

സലാല: സലാല മുഗ്‌സൈലില്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ പാലക്കാട് സ്വദേശിയുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. പാലക്കാട് ലക്കിടി സ്വദേശി വന്നേരി വീട്ടില്‍ സൈതലവിയുടെ മകന്‍ നൗഷാദ് (33) ആണ് മരണപ്പെട്ട മലയാളി. ബംഗ്ലാദേശ് സ്വദേശിയാണ് മരണപ്പെട്ട മറ്റൊരാള്‍. പെരുന്നാള്‍ ദിവസമായ ഇന്നലെ സുഹൃത്തുക്കളുമായി യാത്ര പോയതായിരുന്നു നൗഷാദ്.
മുഗ്‌സെയിലിലെ കയറ്റം ഇറങ്ങി മലകയറുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന പജീറോ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഒരു കൊല്‍ക്കത്ത സ്വദേശിക്കും ആറ് ബംഗ്ലാദേശുകാര്‍ക്കും പരിക്കുണ്ട്. ഇവരെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
18 വര്‍ഷത്തിലധികായി സലാലയില്‍ ഉള്ള നൗഷാദ് ഡിഷ് ആന്റിന ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യ ഷബ്‌ന, മകള്‍: ഫാത്തിമ നസ്‌റിന്‍ (3). കുടുംബം സലാലയിലുണ്ട്. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

 

LIVE NEWS - ONLINE

  • 1
    8 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    16 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    17 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    17 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    2 days ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌