ഇത് കൊടുത്ത് ബുള്ളറ്റ് വാങ്ങാം എന്ന് അച്ചന് പറയുന്നത്. എന്നാല്‍ ആ വൃത്തികെട്ട വണ്ടി വേണ്ട എനിക്ക് ഈ വണ്ടി മതി എന്നാണ് കുട്ടി പറയുന്നത്
ഇത് കൊടുത്ത് ബുള്ളറ്റ് വാങ്ങാം എന്ന് അച്ചന് പറയുന്നത്. എന്നാല്‍ ആ വൃത്തികെട്ട വണ്ടി വേണ്ട എനിക്ക് ഈ വണ്ടി മതി എന്നാണ് കുട്ടി പറയുന്നത്
വാഹനങ്ങളോട് ചിലര്‍ക്ക് പ്രത്യേക ഇഷ്ടമായിരിക്കും. അതില്‍ ബൈക്കുകളോട് പ്രീയമുള്ളവര്‍ സാധാരളമുണ്ട്. എന്നാല്‍ യമഹ RX100 കുട്ടി ആരാധികയെ കണ്ട് ഞെട്ടിയിരിക്കുകയയാണ് സോഷ്യല്‍ മീഡിയ. വീട്ടിലെ പഴയ യമഹ RX100 ബൈക്ക് അച്ഛന് വില്ക്കാന് പോവുകയാണെന്നറിഞ്ഞ പെണ്‍കുട്ടി കരഞ്ഞ് കൊണ്ട് വില്ക്കണ്ട എന്ന് പറയുന്നതാണ് വീഡിയോ.
യമഹ RX100 ബൈക്ക് കൊടുത്ത് ബുള്ളറ്റ് വാങ്ങാനുള്ള തീരുമാനത്തിലായിരുന്നു കുട്ടിയുടെ അച്ഛന്. എന്നാല്‍ ഇത്രയും കാലം ഓടിച്ച് നടന്ന ബൈക്ക് എന്തിനാണ് കൊടുക്കുന്നതെന്നും പറഞ്ഞ് പെണ്‍കുട്ടി കരയുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. കാശ് കൊടുത്ത് ശരിയാക്കിയ ബൈക്ക് എന്തിനാണ് വില്‍ക്കുന്നതെന്ന് കുട്ടി ചോദിച്ചപ്പോള്‍ ഇത് കൊടുത്ത് ബുള്ളറ്റ് വാങ്ങാം എന്ന് അച്ചന് പറയുന്നത്. എന്നാല്‍ ആ വൃത്തികെട്ട വണ്ടി വേണ്ട എനിക്ക് ഈ വണ്ടി മതി എന്നാണ് കുട്ടി പറയുന്നത്.
ബൈക്കിന് മുന്നില്‍ നിന്നും വിങ്ങിപ്പൊട്ടുകയാണ് ഈ കുട്ടി ആരാധിക. കുട്ടിയുടെ കരച്ചില് കണ്ട് അവളെ ശകാരിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. ഏതായാലും സംഭവം വൈറലായതോടെ ബൈക്ക് വില്‍ക്കരുത്, കുട്ടിയെ വിഷമിപ്പിക്കരുത് എന്നൊക്കെയുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നത്.