Tuesday, May 26th, 2020

രോഹിതിന്റെ പരിക്കില്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക

മൂന്നു മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കും.

Published On:Nov 2, 2019 | 9:35 am

ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരേ ട്വന്റി 20 ക്രിക്കറ്റ് പരമ്പരക്കൊരുങ്ങുന്ന ഇന്ത്യക്ക് ആശങ്കയായി രോഹിത് ശര്‍മയുടെ പരിക്ക്. നെറ്റ്‌സില്‍ ത്രോഡൗണ്‍സില്‍ പങ്കെടുക്കവേ രോഹിതിന്റെ ഇടതു തുടയില്‍ പന്തേല്‍ക്കുകയായിരുന്നു. രോഹിതിന് പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക നിറച്ചിരിക്കുകയാണ്. മൂന്നു മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കും.
വിരാട് കോഹ് ലിക്ക് ഈ പരമ്പരയില്‍ വിശ്രമം നല്‍കിയതിനെത്തുടര്‍ന്ന് രോഹിതാണ് ഇന്ത്യയെ പരമ്പരയില്‍ നയിക്കുന്നത്.
ശ്രീലങ്കയില്‍നിന്നുള്ള ത്രോഡൗണ്‍ പരിചയസമ്പന്നനായ നുവാന്‍ സേനെവിരത്‌നെയാണ് പന്തെറിഞ്ഞത്്. പരമ്പരയില്‍ ബംഗ്ലാദേശിന്റെ ഇടങ്കയ്യന്‍ പേസര്‍ മുസ്താഫിസുര്‍ റഹ്മാനെ നേരിടേണ്ടതുകൊണ്ടാണ് ഇന്ത്യന്‍ ടീം ത്രോഡൗണ്‍ പരിശീലനം നടത്തുന്നത്.
നെറ്റ്‌സില്‍ ബൗളര്‍മാരെ നേരിടുന്നതിനുമുമ്പ് ബാറ്റിംഗില്‍ ഒരു താളം ലഭിക്കുന്നതിനായാണ് ബാറ്റ്‌സ്മാന്മാര്‍ക്ക് ത്രോഡൗണ്‍ നടത്തുന്നത്. ഇന്ത്യന്‍ ഗ്രൗണ്ടുകളിലെ പ്രാക്ടീസ് പിച്ചുകള്‍ നിലവാരം കുറഞ്ഞവയാണ്. അതുകൊണ്ട് പരിക്കേല്‍ക്കാനുള്ള സാധ്യതകളും കൂടുതലാണ്.

 

LIVE NEWS - ONLINE

  • 1
    1 day ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    1 day ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    1 day ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്