Wednesday, January 22nd, 2020

ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം

ആക്രമണത്തിന് പിന്നില്‍ ആരാണെന്നു വ്യക്തമല്ല.

Published On:Jan 9, 2020 | 9:14 am

ബഗ്ദാദ്: ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം. ബഗ്ദാദിലെ യുഎസ് എംബസിക്ക് 100 മീറ്റര്‍ സമീപത്തായി രണ്ടു റോക്കറ്റുകളാണ് പതിച്ചത്. ആളപായമുണ്ടായിട്ടില്ലെന്ന് ഇറാഖ് സൈന്യം അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്നു വ്യക്തമല്ല.
കഴിഞ്ഞ ദിവസം ഇറാഖിലെ അമേരിക്കയുടെ സൈനികതാവളങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം നടന്നിരുന്നു. പടിഞ്ഞാറന്‍ ഇറാഖിലെ ഐഎന്‍ അല്‍ അസദ്, വടക്കന്‍ കുര്‍ദിസ്ഥാനിലെ ഇര്‍ബില്‍ എന്നിവിടങ്ങളിലെ സൈനികതാവളങ്ങള്‍ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ആദ്യമായാണു യുഎസ് സൈനികസംവിധാനങ്ങള്‍ക്കു നേര്‍ക്ക് ഇറാന്‍ നേരിട്ട് ആക്രമണം നടത്തുന്നത്.
ആക്രമണത്തില്‍ 80 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നു ഇറാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടിവി അവകാശപ്പെട്ടു. എന്നാല്‍, ആക്രമണം സ്ഥിരീകരിച്ച അമേരിക്ക തങ്ങളുടെ സൈനികര്‍ ബങ്കറിലായിരുന്നുവെന്നും സുരക്ഷിതരാണെന്നും വ്യക്തമാക്കി. ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ച യുഎസ് നടപടിക്കു തിരിച്ചടിയായാണ് ഇറാന്‍ മറുപടിയുമായി രംഗത്തെത്തിയത്.

 

LIVE NEWS - ONLINE

  • 1
    14 hours ago

    ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  • 2
    16 hours ago

    നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    16 hours ago

    നേപ്പാളില്‍ വിനോദ സഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി.

  • 4
    16 hours ago

    മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള മെനു പരിഷ്കാരം പിൻവലിച്ച് റെയില്‍വേ

  • 5
    17 hours ago

    സുരക്ഷയില്ലാതെ സൂര്യഗ്രഹണംകണ്ടു; 15 വിദ്യാർത്ഥികളുടെ കാഴ്ച നഷ്ടമായതായി റിപ്പോർട്ട്

  • 6
    19 hours ago

    കോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതില്ല: മുന്‍ ഗവര്‍ണര്‍ പി സദാശിവം

  • 7
    19 hours ago

    കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസ്; വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാല പുറത്താക്കി

  • 8
    19 hours ago

    വാര്‍ഡ് വിഭജന ബില്ല് നിയമവിരുദ്ധമെന്ന് രമേശ് ചെന്നിത്തല

  • 9
    19 hours ago

    ഒന്നരക്കോടിയുള്ള ആര്‍എസ്എസുകാര്‍ പോയാല്‍ ഇവിടെ സമാധാനം വരും : കെ മുരളീധരന്‍