Sunday, October 20th, 2019

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ നിന്ന് 9.07 ലക്ഷം രൂപ കാണാതായി

ജീവനക്കാരെ ചോദ്യം ചെയ്യും

Published On:Jul 5, 2019 | 9:47 am

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ വിഭാഗത്തില്‍ നിന്ന് 9.07 ലക്ഷം രൂപ കാണാതായതായി പരാതി. കാഷ്വാലിറ്റിക്കടുത്ത് പൊതുജനങ്ങള്‍ക്ക് പ്രവേശന പാസ് വില്‍ക്കുന്ന കൗണ്ടറിന് സമീപമുള്ള ഓഫീസില്‍ നിന്നാണ് തുക നഷ്ടപ്പെട്ടത്.
ജീവനക്കാരുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശസ്ത്രക്രിയക്കുള്ള ഇംപ്ലാന്റ്കളടക്കം മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന ഓഫീസാണിത്. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ പുറമെനിന്നുള്ള കവര്‍ച്ചാ സാധ്യത കണ്ടെത്താനായില്ല.
പരിശോധനയില്‍ പുറമെ നിന്നാരെങ്കിലും ഉള്ളില്‍ കടന്നതിന്റെ ലക്ഷണം കണ്ടെത്താനായില്ല. ഓഫീസിന്റെ പൂട്ട് തകര്‍ന്നിട്ടില്ല. ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

 

 

LIVE NEWS - ONLINE

  • 1
    49 mins ago

    തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റുമരിച്ചു

  • 2
    12 hours ago

    യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍

  • 3
    13 hours ago

    തൊഴിയൂര്‍ സുനില്‍ വധകേസ്; ഒരു പ്രതി കൂടി അറസ്റ്റില്‍

  • 4
    16 hours ago

    ഒരടി കിട്ടിയാല്‍ തിരിച്ചടിക്കാതിരിക്കാന്‍ താന്‍ ഗാന്ധിയനല്ല: മന്ത്രി ജലീല്‍

  • 5
    16 hours ago

    ജാതിമത വികാരം ഇളക്കിവിടാന്‍ യു ഡി എഫ് ശ്രമം: കോടിയേരി

  • 6
    20 hours ago

    നാല്‍പ്പത്തിയൊന്നിലെ ആദ്യ വീഡിയോ ഗാനം

  • 7
    20 hours ago

    തലച്ചോറ് ശുഷ്‌കമയവന്‍ തന്റെ തലയോട്ടിയെ വിശകലനം ചെയ്യേണ്ട: വിഎസ്

  • 8
    21 hours ago

    ജലീലിനെതിരെയുള്ള ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയല്ല: ചെന്നിത്തല

  • 9
    21 hours ago

    ജലീലിനെതിരെയുള്ള ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയല്ല: ചെന്നിത്തല