Monday, April 6th, 2020

ഭീഷണിപ്പെടുത്തി കവര്‍ച്ച; പ്രതികള്‍പിടിയില്‍

ഇടുക്കി: മൂലമറ്റത്തെ പെരുമറ്റം ജങ്ഷന് സമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നസ്ഥലത്ത് കവര്‍ച്ച നടത്തിയ സംഭവത്തിലെ പ്രതികള്‍ പിടിയിലായി. അസം സ്വദേശികളായ മുജാഹിര്‍ അലി, സിദ്ദിഖ് ഉള്‍ ഇസ്ലാം, ഹമീദ് ഉള്‍ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂരില്‍നിന്നുമാണ് ഇവര്‍ പിടിയിലായത്. മോഷണം പോയ മൊബൈല്‍ ഫോണ്‍ ഇവര്‍ ഉപയോഗിച്ചിരുന്നതിനാല്‍ ഫോണിന്റെ ലൊക്കേഷന്‍ നോക്കിയാണ് പ്രതികള്‍ പെരുമ്പാവൂരില്‍ ഉണ്ടെന്ന് മനസ്സിലാക്കിയത്. ജനുവരി ഒന്നിന് പുലര്‍ച്ചെ മൂന്നിനാണ് തൊഴിലാളികള്‍ വാടകക്ക് താമസിക്കുന്ന വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ചാസംഘം അകത്തുകടന്നത്. കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ചനടത്തിയത്. … Continue reading "ഭീഷണിപ്പെടുത്തി കവര്‍ച്ച; പ്രതികള്‍പിടിയില്‍"

Published On:Jan 14, 2019 | 8:03 am

ഇടുക്കി: മൂലമറ്റത്തെ പെരുമറ്റം ജങ്ഷന് സമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നസ്ഥലത്ത് കവര്‍ച്ച നടത്തിയ സംഭവത്തിലെ പ്രതികള്‍ പിടിയിലായി. അസം സ്വദേശികളായ മുജാഹിര്‍ അലി, സിദ്ദിഖ് ഉള്‍ ഇസ്ലാം, ഹമീദ് ഉള്‍ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂരില്‍നിന്നുമാണ് ഇവര്‍ പിടിയിലായത്. മോഷണം പോയ മൊബൈല്‍ ഫോണ്‍ ഇവര്‍ ഉപയോഗിച്ചിരുന്നതിനാല്‍ ഫോണിന്റെ ലൊക്കേഷന്‍ നോക്കിയാണ് പ്രതികള്‍ പെരുമ്പാവൂരില്‍ ഉണ്ടെന്ന് മനസ്സിലാക്കിയത്. ജനുവരി ഒന്നിന് പുലര്‍ച്ചെ മൂന്നിനാണ് തൊഴിലാളികള്‍ വാടകക്ക് താമസിക്കുന്ന വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ചാസംഘം അകത്തുകടന്നത്. കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ചനടത്തിയത്. കവര്‍ച്ചക്ക് എത്തിയവര്‍ പരസ്പരം മലയാളത്തിലും തൊഴിലാളികളോട് ഹിന്ദിയിലുമാണ് സംസാരിച്ചിരുന്നത്. മുട്ടം എസ്‌ഐ കെഡി സ്വരൂപ്യയുടെ നേതൃത്വത്തിലാണ് പെരുമ്പാവൂരില്‍നിന്നും പ്രതികളെ പിടികൂടിയത്. പ്രതികളെ ഇടുക്കി കോടതിയില്‍ ഹാജരാക്കി. ഏഴ് ഫോണും 12,000 രൂപയുമാണ് സംഘം അപഹരിച്ചത്.

LIVE NEWS - ONLINE

  • 1
    10 hours ago

    കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

  • 2
    11 hours ago

    പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

  • 3
    11 hours ago

    മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

  • 4
    11 hours ago

    വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

  • 5
    12 hours ago

    കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

  • 6
    12 hours ago

    കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

  • 7
    12 hours ago

    കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

  • 8
    13 hours ago

    ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

  • 9
    13 hours ago

    ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും