Monday, January 27th, 2020

ഋഷഭ് പന്ത് രണ്ടാം ഏകദിനത്തില്‍ കളിച്ചേക്കില്ല

ഓസിസ് പേസര്‍ പാറ്റ് കമ്മിന്‍സിന്റെ ബോള്‍ ഹെല്‍മറ്റില്‍ കൊണ്ട് കണ്‍കഷന്‍ നേരിട്ട പന്ത് ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല.

Published On:Jan 16, 2020 | 10:14 am

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് രണ്ടാം ഏകദിനത്തില്‍ കളിച്ചേക്കില്ല. രാജ്‌കോട്ടില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിനായി പുറപ്പെടുന്ന ഇന്ത്യന്‍ സംഘത്തില്‍ പന്തിനെ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ സംഘത്തിനൊപ്പം പന്ത് പിന്നീട് ചേരുമെന്ന് ബി.സി.സി.ഐ അറിയിച്ചു.
44-ാം ഓവറില്‍ ഓസിസ് പേസര്‍ പാറ്റ് കമ്മിന്‍സിന്റെ ബോള്‍ ഹെല്‍മറ്റില്‍ കൊണ്ട് കണ്‍കഷന്‍ നേരിട്ട പന്ത് ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. പകരം കെ.എല്‍. രാഹുലാണ് വിക്കറ്റ് കീപ്പറായത്.
44-ാം ഓവറില്‍ ഓസിസ് പേസര്‍ പാറ്റ് കമ്മിന്‍സിന്റെ ബോള്‍ ഹെല്‍മറ്റില്‍ കൊണ്ട് കണ്‍കഷന്‍ നേരിട്ട പന്ത് ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. പകരം കെ.എല്‍. രാഹുലാണ് വിക്കറ്റ് കീപ്പറായത്.
ബാറ്റില്‍ തട്ടിയശേഷമാണ് ബോള്‍ ഹെല്‍മറ്റില്‍ കൊണ്ടത്. ആ ബോളില്‍ പന്ത് ഔട്ടാകുകയും ചെയ്തിരുന്നു. ഇപ്പോഴും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് പന്ത്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

  • 2
    8 hours ago

    തന്റെ മനസിലുള്ള കമ്മറ്റിയല്ല എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍: മുല്ലപ്പള്ളി

  • 3
    8 hours ago

    83 യാത്രക്കാരുമായി അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു

  • 4
    11 hours ago

    ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി മിണ്ടുന്നില്ല: ചെന്നിത്തല

  • 5
    11 hours ago

    അറുപത്തിയാറുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • 6
    13 hours ago

    കൊറോണ; കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍

  • 7
    13 hours ago

    മുകേഷ് സിഗിന്റെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

  • 8
    13 hours ago

    സ്വര്‍ണ വില കുതിക്കുന്നു

  • 9
    13 hours ago

    കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍