Thursday, December 12th, 2019

മൂത്രത്തില്‍പഴുപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇത് പുരുഷന്‍മാരിലും ചെറിയ കുട്ടികളിലും ഉണ്ടാവുമെങ്കിലും സ്ത്രീകളില്‍ അല്‍പം കൂടുതലായി കാണപ്പെടുന്ന ഒന്നാണ് മൂത്രത്തില്‍ പഴുപ്പ്

Published On:Nov 29, 2019 | 9:31 am

മൂത്രത്തില്‍ പഴുപ്പും യൂറിനറി ഇന്‍ഫെക്ഷനും ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് സ്ത്രീകളിലാണ്. ഇത് പുരുഷന്‍മാരിലും ചെറിയ കുട്ടികളിലും ഉണ്ടാവുമെങ്കിലും സ്ത്രീകളില്‍ അല്‍പം കൂടുതലായി കാണപ്പെടുന്ന ഒന്നാണ് മൂത്രത്തില്‍ പഴുപ്പ്. സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. മൂത്രം ഒഴിക്കുമ്പോള്‍ കടച്ചില്‍, മൂത്രമൊഴിക്കുമ്പോള്‍ ചൂട്, എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇത് മൂത്രത്തില്‍ പഴുപ്പ് അല്ലെങ്കില്‍ മൂത്രത്തിലെ അണുബാധയുടെ ലക്ഷണങ്ങള്‍. മൂത്രത്തില്‍ പഴുപ്പിന്റെ കാരണങ്ങളും ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇവയൊക്കെയാണ്
ആര്‍ത്തവ കാലം തന്നെയാണ് പലപ്പോഴും സ്ത്രീകളില്‍ പ്രശ്‌നത്തിന് കാരണമാവുന്നത്. ഈ സമയത്ത് ശുചിത്വക്കുറവ് ഉള്ളവരില്‍ മൂത്രാശയ അണുബാധക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സ്വകാര്യഭാഗത്ത് പൂപ്പല്‍, ചുവന്ന് തടിച്ച പാടുകള്‍ എന്നിവയെല്ലാം ഈ പ്രശ്‌നത്തിന്റെ ഫലമായി ഉണ്ടാവുന്ന കാര്യമാണ്. ആര്‍ത്തവ കാലത്ത് ശുചിത്വം പാലിക്കേണ്ടതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. രക്തസ്രാവം ഇല്ലെങ്കിലും പാഡ് മാറ്റുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
* ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശുചിത്വത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കം. സ്വകാര്യഭാഗങ്ങള്‍ ഇടക്കിടക്ക് ഇളം ചൂടുവെള്ളത്തില്‍ കഴുകാന്‍ ശ്രദ്ധിക്കണം. കൂടാതെ ഒരേ സമയം രണ്ട് പാഡുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പാഡ് വെച്ച് എന്തെങ്കിലും തരത്തിലുള്ള അലര്‍ജികള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കണം. ഇത് മാറുന്നതിന് വേണ്ടി ആന്റി സെപ്റ്റിക് ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. മൂത്രമൊഴിക്കാതെ കൂടുതല്‍ സമയം മൂത്രംപിടിച്ച് നിര്‍ത്തുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, വൃക്കയില്‍ നിന്നുള്ള മൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തിലെ പദാര്‍ത്ഥങ്ങളുടെ അളവുകളില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം മൂത്രത്തില്‍ പഴുപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് ആണ് കാരണമാകുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുമ്പോള്‍ സ്വാഭാവികമായും മൂത്രമൊഴിക്കുന്നതിനുള്ള ആവശ്യകത വര്‍ദ്ധിക്കുന്നുണ്ട്. മൂത്രമൊഴിക്കുന്നതിലൂടെ അണുബാധ കുറയുകയും രോഗാണുക്കളെ പുറന്തള്ളുന്നതിനും സാധിക്കുന്നുണ്ട്.
പ്രമേഹ രോഗികള്‍ക്ക് മൂത്രത്തില്‍ അണുബാധ വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. മൂത്രത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ അത് അണുബാധ വേഗത്തിലാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ വളരെയധികം ശ്രദ്ധിക്കണം. എന്തെങ്കിലും തരത്തിലുള്ള അണുബാധ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനേ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. സ്വകാര്യഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. ആര്‍ത്തവമെങ്കിലും ആര്‍ത്തവമല്ലെങ്കിലും സ്വകാര്യഭാഗങ്ങളിലെ വൃത്തി വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

LIVE NEWS - ONLINE

  • 1
    3 hours ago

    അയോധ്യ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

  • 2
    4 hours ago

    ചെന്നൈയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

  • 3
    4 hours ago

    ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക

  • 4
    5 hours ago

    മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ മലപ്പുറം സ്വദേശി പിടിയില്‍

  • 5
    6 hours ago

    ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 6
    6 hours ago

    ചന്ദന മോഷ്ടാവിനെ റിമാന്റ് ചെയ്തു

  • 7
    6 hours ago

    വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു

  • 8
    7 hours ago

    സഡന്‍ ബ്രേക്കിട്ട് ഉള്ളി വില; 40 രൂപ കുറഞ്ഞു

  • 9
    7 hours ago

    രാജ്യത്തെ രണ്ട് ദിനോസറുകളുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കരുത്: കപില്‍ സിബല്‍