Monday, December 16th, 2019

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്ക് പുറത്തിറങ്ങുന്നു

ആഗസ്റ്റ് ഏഴിന് വാഹനം പുറത്തിറക്കാനാണ് നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിരിക്കുന്നത്

Published On:Jul 22, 2019 | 12:19 pm

റിവോള്‍ട്ട് തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് വാഹനം ഇന്ത്യന്‍ വിപണിയിലിറക്കാന്‍ ഒരുങ്ങുന്നു. വാഹനത്തിന്റെ ബുക്കിങ് കഴിഞ്ഞ മാസം തന്നെ ആരംഭിച്ചിരുന്നു. ആമസോണ്‍ വഴിയും വാഹനം ബുക്ക് ചെയ്യാവുന്നതാണ്. ആദ്യമായി ഒരു ഇ-കൊമേര്‍സ് സൈറ്റില്‍ വില്‍പ്പനയ്ക്ക് എത്തിയ ബൈക്ക് എന്ന പ്രത്യേകതയും RV400 -നുണ്ട്. ആഗസ്റ്റ് ഏഴിന് വാഹനം പുറത്തിറക്കാനാണ് നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആര്‍ട്ടിഫിഷല്‍ ഇന്‍ലിജന്‍സ് സവിശേഷതയുമായി വരുന്ന ആദ്യ ബൈക്കാണിത്. ഘട്ടം ഘട്ടമായിട്ടാവും കമ്പനി വാഹനത്തിന്റെ വില്‍പ്പന നടത്തുന്നത്.
ആന്‍ഡ്രോയിഡിലും ആപ്പിളിലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന റിവോള്‍ട്ട് ആപ്പ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ സ്മാര്‍ട്ട്ഫോണ്‍ ആപ്പ് വഴി ബൈക്കിന്റെ നിരവധി ഫീച്ചറുകള്‍ നിയന്ത്രിക്കാന്‍ സാധിക്കും. ബൈക്ക് ലൊക്കേറ്റര്‍, ആന്റി തെഫ്റ്റ് അലാറം, അതിലുപരി ബൈക്കിന്റെ ശബ്ദം ക്രമീകരിക്കാനുള്ള സംവിധാനവും ഈ ആപ്പിലുണ്ട്. വാഹനത്തില്‍ ഘടിപ്പിച്ച ഒരു എക്സോസ്റ്റ് നോട്ടിന്റെ സാഹായം കൊണ്ട് ഒരു സിംഗിള്‍ സിലണ്ടര്‍ എഞ്ചിന്റെ മുതല്‍ നാല് സിലണ്ടര്‍ സ്പോര്‍ട്സ് ബൈക്ക് എഞ്ചിന്റെ ശബ്ദം വരെ ഈ ഫീച്ചറിനാല്‍ പുറപ്പെടുവിക്കാന്‍ കഴിയും.
വാഹനത്തിലെ ആപ്പ് ഉപയോഗിച്ച് പുതിയ ബാറ്ററിക്കായുള്ള അപേക്ഷയും നല്‍കാനുള്ള സംവിധാനമുണ്ട്. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 156 വാഹനത്തിന് കഴിയുമെന്നാണ് റിപ്പോര്‍ട്ട്. 85 കിമീറ്റര്‍ വേഗം കമ്പനി അവകാശപ്പെടുന്നു. എല്‍ഇഡി ഹെഡ്ലാമ്പുകളും, ടെയില്‍ ലാമ്പുകളും, ഡേ ടൈം റണ്ണിങ് ലൈറ്റുകളുമാണ് വാഹനത്തില്‍. ഡിജിറ്റല്‍ മീറ്ററാണ്. ഏകദേശം ഒരു ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

LIVE NEWS - ONLINE

  • 1
    14 hours ago

    നിയന്ത്രണം വിട്ട കാറിടിച്ച് ഓട്ടോ മറിഞ്ഞു

  • 2
    15 hours ago

    പൗരത്വ നിയമ ഭേദഗതി; ഉത്തരവാദിത്വത്തില്‍നിന്ന് കേരളത്തിന് ഒഴിഞ്ഞുമാറാനാകില്ല: ഗവര്‍ണര്‍

  • 3
    17 hours ago

    ദേശീയ സ്‌കൂള്‍ സീനിയര്‍ മീറ്റില്‍ കേരളത്തിന് കിരീടം; ആന്‍സി സോജന്‍ മീറ്റിലെ താരം

  • 4
    18 hours ago

    ആവശ്യമെങ്കില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ മാറ്റം വരുത്തുമെന്ന് അമിത് ഷാ

  • 5
    18 hours ago

    ഉത്തര്‍പ്രദേശില്‍ യുവതിയെ ബലാത്സംഗം ചെയ്തു തീ കൊളുത്തി

  • 6
    19 hours ago

    കെ.എസ്.ആര്‍.ടി.സി. ബസ് റബ്ബര്‍പുരയിടത്തില്‍ ഇടിച്ചുകയയറി

  • 7
    19 hours ago

    മാമാങ്കത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍

  • 8
    19 hours ago

    കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി

  • 9
    20 hours ago

    ഫാത്തിമയുടെ മരണം; സിബിഐക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ ശുപാര്‍ശ