Wednesday, May 27th, 2020

റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കിന്റെ രേഖാചിത്രം പുറത്ത്

ഈ വര്‍ഷം ജൂണിലാണ് റിവോള്‍ട്ട് ഇ-ബൈക്ക് പുറത്തിറങ്ങുക

Published On:Apr 17, 2019 | 9:32 am

രാജ്യത്തെ പുതിയ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്റലികോര്‍പ്പ് ആദ്യ മോഡലിന്റെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ടു. ഈ വര്‍ഷം ജൂണിലാണ് റിവോള്‍ട്ട് ഇ-ബൈക്ക് പുറത്തിറങ്ങുക. കൃത്രിമ ബുദ്ധിയില്‍ അധിഷ്ഠിതമായ ഇന്ത്യയിലെ ആദ്യ മോട്ടോര്‍സൈക്കിളാണ് റിവോള്‍ട്ട് ആദ്യമായി പുറത്തിറക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇതിന്റെ പരീക്ഷ ഓട്ട ചിത്രങ്ങളും ചില ഓട്ടോ വെബ്സെറ്റുകാരുടെ ക്യാമറയില്‍ പതിഞ്ഞിരുന്നു.
സ്‌കെച്ച് പ്രകാരം ചെറിയ ഫെയറിങ്, സ്റ്റെപ്പ്ഡ് സീറ്റ്, ഉയര്‍ന്ന ഫ്യുവല്‍ ടാങ്ക്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക്, മള്‍ട്ടി സ്പോക്ക് അലോയി വീല്‍ എന്നിവയോടെയാണ് റിവോള്‍ട്ടിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് എത്തുക. മുന്നില്‍ അപ്സൈഡ് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമായിരിക്കും സസ്പെന്‍ഷന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവും വാഹനത്തിലുണ്ടാകും. 4 ജി സിം വഴി ഡിജിറ്റല്‍ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലൂടെ കണക്റ്റിവിറ്റി സംവിധാനങ്ങളും കമ്പനി ഒരുക്കും. ഒറ്റചാര്‍ജില്‍ ഏകദേശം 150 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കാന്‍ സാധിക്കും. പരമാവധി വേഗത മണിക്കൂറില്‍ 85 കിലോമീറ്ററായിരിക്കും.

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്