Wednesday, January 29th, 2020

റെനോ ട്രൈബര്‍ ബുക്കിങ് അടുത്താഴ്ച്ച മുതല്‍

കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയില്‍ കാഴ്ച്ചവെച്ച പുതിയ എംപിവി ട്രൈബറിനെ ആഗസ്റ്റ് മാസം റെനോ പുറത്തിറക്കാനിരിക്കുകയാണ്

Published On:Jul 12, 2019 | 10:28 am

പുതിയ എംപിവി ട്രൈബറിനെ ആഗസ്റ്റ് മാസം പുറത്തിറക്കാനിരിക്കുകയാണ് റെനോ. വാഹനത്തിന്റെ ബുക്കിങ് അടുത്ത ആഴ്ച്ചമുതല്‍ ഔദ്യോഗികമായി ആരുഭിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. പ്രാരംഭ പതിപ്പിന് 4.4 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 5.8 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില എന്നാണ് പ്രതീക്ഷിക്കുന്നത്. ക്വിഡില്‍ നിന്നും കടംകൊണ്ട 1.0 ലിറ്റര്‍ മൂന്ന സിലണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തില്‍. 72 bhp കരുത്തും 96 Nmtorqume ഉം എഞ്ചിന്‍ പ്രധാനം ചെയ്യുന്നു, എന്നാല്‍ എംപിവിയുടെ കൂടുതല്‍ ഭാരം വഹിക്കാന്‍ വാഹനത്തിന്റെ എഞ്ചിന്‍ നിര്‍മ്മാതാക്കള്‍ ടൂണ്‍ ചെയ്യുമെന്ന് കരുതുന്നു. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് അങഠ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ വാഹനക്കിന് നല്‍കും.
റെനോ ക്വിഡില്‍ നിന്നുമെടുത്ത CMF-A പ്ലാറ്റ്ഫോമിലാണ് വാഹനം നിര്‍മ്മിക്കുന്നത്. എര്‍ട്ടിഗയേക്കാള്‍ വലുപ്പത്തില്‍ ചെറുതാണ് ട്രൈബര്‍, എന്നാല്‍ നാല് മീറ്ററിനു താഴെ നില്‍ക്കുന്നതിനാല്‍ നികുതിയിളവ് ലഭിക്കുമെന്നതാണ് മറ്റൊരു ഗുണം. ട്രൈബര്‍ മുന്‍ വീല്‍ ഡ്രൈവായിരിക്കും. പുതുമയാര്‍ന്ന ഹെഡ്ലാമ്പുകളും ഗ്രില്ലുമാണ് ട്രൈബറിന്. എല്‍ഇഡി ഡെയ്ടൈം റണ്ണിങ് ലൈറ്റുകള്‍, അലോയ് വീലുകള്‍, മുഴച്ചുനില്‍ക്കുന്ന വീല്‍ ആര്‍ച്ചുകള്‍, ആകരം വെളിപ്പെടുത്തുന്ന ക്യാരക്ടര്‍ ലൈന്‍, റൂഫ് റെയിലുകള്‍ എന്നിവ വാഹനത്തെ സവിശേഷതകളാണ്
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ എന്നിവയടങ്ങിയ 7.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ്. പൂര്ര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ്. 3.5 ഇഞ്ച് വലുപ്പമുള്ള മള്‍ട്ടി ഇന്‍ഫൊര്‍മേഷന്‍ ഡിസ്‌പ്ലെയില്ര്‍ വാഹനത്തിന്റെ സ്പീഡ് ഉള്‍പ്പടെ എല്ലാ വിവരങ്ങളും ലഭിക്കും. മൂന്നാം നിരയില്‍ പ്രത്യേക എസി വെന്റുകള്‍ കമ്പനി ട്രൈബറില്‍ നല്‍കുന്നു. ആവശ്യമെങ്കില്‍ മുഴുവനായി ഊരിമാറ്റാവുന്ന മൂന്നാം നിര സീറ്റുകളാണ്. കോമ്പാക്ട് എംപിവി ഒരു അഞ്ച് സീറ്ററായിട്ടാണ് വരുന്നത്, ഉപഭോക്താക്കള്‍ക്ക ഡീലര്‍ഷിപ്പുകളില്‍ നിന്ന് ഒരു സീറ്റിന് 3000 രൂപ അധികം നല്‍കി സീറ്റുകള്‍ വാങ്ങി വാഹനത്തെ ആറ്/ഏഴ് സീറ്ററാക്കാവുന്നതാണ്.

LIVE NEWS - ONLINE

 • 1
  9 hours ago

  സൂപ്പര്‍ ഇന്ത്യ

 • 2
  9 hours ago

  പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

 • 3
  10 hours ago

  പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

 • 4
  11 hours ago

  തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതി ഷൊര്‍ണ്ണൂരില്‍ പിടിയില്‍

 • 5
  13 hours ago

  കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചു

 • 6
  13 hours ago

  ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കം

 • 7
  13 hours ago

  ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്ക്: കെ മുരളീധരന്‍

 • 8
  14 hours ago

  യുഎഇയിലും കൊറോണ സ്ഥിരീകരിച്ചു

 • 9
  14 hours ago

  ഷാരൂഖ് ഖാന്റെ അര്‍ധ സഹോദരി നിര്യാതയായി