Saturday, May 30th, 2020

പുതിയ ലോഗന്‍ സ്റ്റെപ്‌വേ ക്രോസ്ഓവര്‍ സെഡാനുമായി റെനോ

ഓഗസ്റ്റ് 29 ന് ആരംഭിക്കുന്ന മോസ്‌കോ ഓട്ടോ ഷോയില്‍ ലോഗന്‍ സ്റ്റെപ്വേയുമായി റെനോ ഔദ്യോഗികമായി കടന്നെത്തും

Published On:Aug 21, 2018 | 9:01 am

പുതിയ ലോഗന്‍ സ്റ്റെപ്വേ ക്രോസ്ഓവര്‍ സെഡാനെ റെനോ പ്രദര്‍ശിപ്പിച്ചു. റഷ്യന്‍ വിപണിയ്ക്കായി ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ പ്രത്യേകം നിര്‍മ്മിക്കുന്ന മോഡലാണിത്. ഓഗസ്റ്റ് 29 ന് ആരംഭിക്കുന്ന മോസ്‌കോ ഓട്ടോ ഷോയില്‍ ലോഗന്‍ സ്റ്റെപ്വേയുമായി റെനോ ഔദ്യോഗികമായി കടന്നെത്തും. കുറപ്പ് പശ്ചാത്തമുള്ള ഗ്രില്ലാണ് ലോഗന്‍ സ്റ്റെപ്വേയ്ക്ക്. ക്രോം അലങ്കാരവും ഗ്രില്ലില്‍ ഒരുങ്ങുന്നുണ്ട്. എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഹെഡ്ലാമ്പുകളില്‍ തന്നെയാണ്. ബമ്പറില്‍ ഇടംപിടിക്കുന്ന ഫോഗ്ലാമ്പുകള്‍ക്ക് ചുറ്റിലും ക്രോം അലങ്കാരം കാണാം.
അകത്തളത്തില്‍ പുതിയ സ്റ്റീയറിംഗ് വീലും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമാണ് മോഡലിന്റെ സവിശേഷകളാണ്. റഷ്യന്‍ കാലാവസ്ഥയ്ക്ക് വേണ്ടി കമ്പനി പ്രത്യേകം വികസിപ്പിച്ച റിമോട്ട് സ്റ്റാര്‍ട്ട് സംവിധാനം കാറില്‍ പ്രവര്‍ത്തിക്കും. മൂന്നു ട്യൂണിംഗ് വ്യവസ്ഥ കാഴ്ച്ചവെക്കുന്ന 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് റെനോ ലോഗന്‍ സ്റ്റെപ്വേയില്‍. ക്രോസ്ഓവര്‍ സെഡാന്റെ പ്രാരംഭ വകഭേദം 83 bhp കരുത്തും 134 Nm torque ഉം പരമാവധിയേകും. ഇടത്തരം വകഭേദം സൃഷ്ടിക്കുക 100 bhp കരുത്തും 145 Nm torque ഉം. ഏറ്റവും ഉയര്‍ന്ന ലോഗന്‍ സ്റ്റെപ്വേ മോഡലിന് 111 bhp കരുത്തും 152 Nm torque ഉം സൃഷ്ടിക്കാനാവും. വകഭേദങ്ങളില്‍ മുഴുവന്‍ അഞ്ചു സ്പീഡാണ് മാനുവല്‍ സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബോക്സ്.

LIVE NEWS - ONLINE

  • 1
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    5 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    5 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    5 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    5 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    5 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    6 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്