Friday, September 25th, 2020

ക്വിഡ് ഫെയ്സ്ലിഫ്റ്റിനെ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഒക്ടോബര്‍ 1 ന് വിപണിയില്‍ അവതരിപ്പിക്കും

Published On:Sep 30, 2019 | 12:35 pm

ഫെയ്സ്ലിഫ്റ്റ് ക്വിഡിനെ വിപണിയില്‍ ഒക്ടോബര്‍ 1 ന് അവതരിപ്പിക്കുമെന്ന് റെനോ. ചൈനയില്‍ പുറത്തിറക്കിയ റെനോ ക്വിഡ് ഇലക്ട്രിക്ക് കാറില്‍ നിന്നും കടമെടുത്ത K-ZE ഡിസൈന്‍ ശൈലിയാണ് ഫെയ്സ്ലിഫ്റ്റ് ക്വിഡിനും നല്‍കിയിരിക്കുന്നത്. നാലു വകഭേദങ്ങളും മോഡലില്‍ ഒരുങ്ങും. അടുത്തിടെ വാഹനത്തിന്റെ ആദ്യ ടീസറും കമ്പനി പുറത്തുവിട്ടിരുന്നു. പുതിയ ബമ്പര്‍, സ്പ്ലിറ്റ് ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ തുടങ്ങിയ സവിശേഷതകളാണ്. കൂടുതല്‍ സ്പോര്‍ടി ഭാവം നല്‍കുന്നതിനായി മുന്നിലും, വശങ്ങളിലെ ഗ്ലാസുകളിലും ഓറഞ്ച് നിറവും നല്‍കിയിരിക്കുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയോട് കൂടിയ 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം അകത്തളത്തെ സവിശേഷത. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും സവിശേഷതകളാണ്.
ആദ്യ മോഡലിലെ 800 സിസി, 1.0 ലിറ്റര്‍ എന്‍ജിനുകളുടെ ബിഎസ് VI പതിപ്പായിരിക്കും പുതിയ ക്വിഡില്‍. മാനുവല്‍ എഎംടി ഗിയര്‍ബോക്സുകള്‍ വാഹനത്തില്‍ പ്രതീക്ഷിക്കാം. മുഴുവന്‍ ക്വിഡ് വകഭേദങ്ങളിലും ABS അടിസ്ഥാന സുരക്ഷാ ഫീച്ചറായി ഒരുങ്ങും. പുതിയ ക്വിഡ് ഫെയ്സ്ലിഫ്റ്റ് വിപണിയില്‍ എത്തുന്നതിനൊപ്പം തന്നെ ക്വിഡ് ക്ലൈബറിന്റെയും ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ വിപണയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ക്വിഡ് വിപണിയില്‍ ഉള്ളത്. 800 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ മുന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് വാഹനത്തിന്റെ കരുത്ത്. ഇരു എഞ്ചിനുകളും ബിഎസ് VI നിലവാരത്തിലേക്ക് മാറ്റിയേക്കും. 800 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 57 bhp കരുത്താണ്. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പരമാവധി 67 bhp കരുത്തും 91 Nm torque ഉം ഉത്പാദിപ്പിക്കും. രണ്ട് എഞ്ചിന്‍ പതിപ്പുകളിലും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. വില സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

LIVE NEWS - ONLINE

  • 1
    1 hour ago

    പെരിയ ഇരട്ടക്കൊല; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

  • 2
    2 hours ago

    എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

  • 3
    3 hours ago

    കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍

  • 4
    4 hours ago

    സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു

  • 5
    4 hours ago

    സ്വര്‍ണവില പവന് 200 രൂപ കൂടി

  • 6
    4 hours ago

    യുപിയില്‍ ഇനി സ്ത്രീകളെ ആക്രമിക്കുന്നവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തും

  • 7
    5 hours ago

    ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു

  • 8
    6 hours ago

    കുവൈത്ത് വിമാനത്താവളത്തിലെ റസ്റ്ററന്റുകളും കഫേകളും പ്രവര്‍ത്തനമാരംഭിച്ചു

  • 9
    6 hours ago

    ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു