Saturday, December 14th, 2019

ജിയോ ഫൈബര്‍ സേവനങ്ങള്‍ സെപ്റ്റംബര്‍ അഞ്ച് മുതല്‍

ജിയോ ഫൈബര്‍ സേവനങ്ങള്‍ക്ക് പ്രതിമാസം 700 രൂപമുതല്‍ 10,000 രൂപ വരെയാവും ചെലവ്

Published On:Aug 13, 2019 | 12:16 pm

റിലയന്‍സ് ജിയോ ഗിഗാഫൈബര്‍ സേവനമാരംഭിക്കുന്നു. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ജിയോ ഫൈബര്‍ അന്താരാഷ്ട്രതലത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ സേവനം ആരംഭിക്കും. സെക്കന്റില്‍ ഒരു ജിബി വരെ വേഗതയിലുള്ള ബ്രോഡ്ബാന്റ് സേവനം, അധിക ചെലവില്ലാതെ ലാന്റ് ലൈന്‍ സേവനം, അള്‍ട്രാ എച്ച്ഡി വിനോദം, വിര്‍ച്വല്‍ റിയാലിറ്റി ഉള്ളടക്കങ്ങള്‍, മള്‍ടി പാര്‍ട്ടി വീഡിയോ കോണ്‍ഫറന്‍സിങ്, ശബ്ദനിയന്ത്രിതമായ വിര്‍ച്വല്‍ അസിസ്റ്റന്റ്, ഗെയിമിങ്, വീട് സുരക്ഷ, സ്മാര്‍ട് ഹോം സേവനങ്ങള്‍ തുടങ്ങിയവ ജിയോ ഹോം ബ്രോഡ് ബാന്‍ഡ് സേവനത്തിലൂടെ ലഭ്യമാവും. ജിയോ ഫൈബര്‍ വഴി ടെലിവിഷന്‍ സേവനങ്ങളും ലഭ്യമാവും.
ഗിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കായി 1.5 കോടി രജിസ്ട്രേഷനുകളാണ് ലഭിച്ചത്. രണ്ട് കോടി വീടുകളിലേക്കും ഒന്നര കോടി വ്യവസായ സ്ഥാപനങ്ങളിലേക്കും സേവനം ലഭ്യമാക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 50 ലക്ഷം വീടുകളില്‍ ഗിഗാഫൈബര്‍ സേവനം നല്‍കുന്നുണ്ട്. ജിയോ ഫൈബര്‍ സേവനങ്ങള്‍ക്ക് പ്രതിമാസം 700 രൂപമുതല്‍ 10,000 രൂപ വരെയാവും ചെലവ്. ജിയോ ഫൈബര്‍ കണക്ഷനുകള്‍ എടുക്കുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും സൗജന്യമായി ഫോണ്‍ വിളിക്കാനാവും.
ജിയോഫൈബറിന്റെ വാര്‍ഷിക പ്ലാന്‍ എടുക്കുന്നവര്‍ക്ക് വെല്‍ക്കം ഓഫര്‍ ആയി എച്ച്ഡി എല്‍ഇഡി ടിവിയും, 4കെ സെറ്റ് ടോപ്പ് ബോക്സും സൗജന്യമായി ലഭിക്കും. തടസമില്ലാത്ത വീഡിയോ കോളിങ് സൗകര്യവും ജിയോ ഫൈബര്‍ ഒരുക്കുന്നു.  4കെ ഗെയിമിങ്, ഷോപ്പിങ്, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കും ജിയോ ഫൈബര്‍ സൗകര്യമൊരുക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    17 mins ago

    യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു

  • 2
    26 mins ago

    ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മന്ത്രി ജി. സുധാരന്‍…

  • 3
    26 mins ago

    കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോ: മന്ത്രി സുധാകരന്‍

  • 4
    27 mins ago

    ആരിലും വിശ്വാസമില്ലെങ്കില്‍ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും മന്ത്രി

  • 5
    32 mins ago

    മുബാറക് വധം: എട്ടാം പ്രതി അറസ്റ്റില്‍

  • 6
    57 mins ago

    ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മന്ത്രി ജി. സുധാരന്‍, ആരിലും വിശ്വാസമില്ലെങ്കില്‍ ജീവിച്ചിരുന്നിട്ടു കാര്യമില്ല

  • 7
    1 hour ago

    കാറില്‍ നിന്ന് ഇറക്കിവിട്ട കുട്ടി മരിച്ച സംഭവം; ഡ്രൈവര്‍ റിമാന്‍ഡില്‍

  • 8
    2 hours ago

    ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലിയുള്ള തര്‍ക്കം; യുവാവിന്റെ ബൈക്ക് കത്തിച്ചു

  • 9
    2 hours ago

    അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സി.പി.എം