ഇത്തരം പ്രശ്നങ്ങള്‍ക്ക് ചില പൊടിക്കൈകള്‍ ഉണ്ട്
ഇത്തരം പ്രശ്നങ്ങള്‍ക്ക് ചില പൊടിക്കൈകള്‍ ഉണ്ട്
കറിയില്‍ ഉപ്പ് കൂടുന്നതും കുറയുന്നതും പലര്‍ക്കും പറ്റുന്ന അബദ്ധമാണ്. കുറഞ്ഞാല്‍ അത് പരിഹരിക്കാന്‍ സാധിക്കുമെങ്കിലും, കൂടിയാലുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ. എന്നാല്‍ ഉപ്പ് കൂടിയ കറി കളയാനും സാധിക്കില്ല. ഇത്തരം പ്രശ്നങ്ങള്‍ക്ക് ചില പൊടിക്കൈകള്‍ ഉണ്ട്. ഇവ കറിയിലെ ഉപ്പിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇനി മുതല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച്ാല് മതി.
കറിയിലെ ഉപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് തക്കാളി. തക്കാളിയിലൂടെ നമുക്ക് ഈ പ്രശ്നത്തെ ഇല്ലാതാക്കാം. ഗ്രേവിക്ക് ഉപ്പ് കൂടിയാല്‍ നന്നായി അരിഞ്ഞ തക്കാളി അല്ലെങ്കില്‍ തക്കാളി സോസ് രൂപത്തിലാക്കി ചേര്‍ത്ത് കുറച്ച് മിനിറ്റ് കൂടി വേവിക്കാം.
അരിപ്പൊടിയിലൂടെ കറിയിലെ അമിത ഉപ്പിനെ ഇല്ലാതാക്കാം. അതിന് വേണ്ടി അരിപ്പൊടി ചെറിയ ഉരുളകളാക്കി കറിയില്‍ ഇടുക. 10-15 മിനുട്ട് ഇത് കറിയില്‍ തന്നെ വെക്കുക. അതിന് ശേഷം ഇത് എടുത്ത് മാറ്റാവുന്നതാണ്. ഇതിലൂടെ അമിതമായി ഉള്ള ഉപ്പിനെ വലിച്ചെടുക്കുന്നതിന് ഈ ഉരുളകള്‍ക്ക് സാധിക്കുന്നു. അത് കറിക്ക് നല്ല കൊഴുപ്പും നല്‍കുന്നുണ്ട്.
കറിയില്‍ ധാരാളം ഉപ്പ് ഉണ്ടെങ്കില്‍ വെള്ളം ചേര്‍ത്ത് നല്ലതുപോലെ തിളപ്പിക്കുക. എന്നാല്‍ കറികളില്‍ മാത്രമാണ് ഈ വിദ്യ ഫലം കാണുന്നത്
ഉള്ള് അഥവാ സവാള മുറിച്ച് കറിയില്‍ ഇട്ടു കുറച്ച് മിനിറ്റിനു ശേഷം നീക്കം ചെയ്യുക. ഇത് വിഭവത്തിലെ അധിക ഉപ്പിനെ നീക്കം ചെയ്യും. അതോടൊപ്പം നിങ്ങളുടെ കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇനി ഉള്ളി ചേര്‍ക്കാത്ത കറിയാണ് എന്നുണ്ടെങ്കില്‍ കഴിക്കുന്നതിന് മുന്‍പായി ഉള്ളി കഷണങ്ങള്‍ എടുത്ത് മാറ്റുന്നതിന് ശ്രദ്ധിക്കണം.