Wednesday, January 22nd, 2020

നാല് ക്യാമറകളും 5000 എംഎഎച്ച്‌ ബാറ്ററിയുമായി റിയല്‍മി 5ഐ ഇന്ത്യയിലെത്തി

റിയല്‍മി 5 പരമ്ബരയിലെ പുതിയ അംഗമാണ് റിയല്‍മി 5ഐ. 6.52 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്

Published On:Jan 11, 2020 | 12:28 pm

റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ റിയല്‍മി 5ഐ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8999 രൂപയാണ് ഫോണിന് വില. ഫോറസ്റ്റ് ഗ്രീന്‍, അക്വാ ബ്ലൂ എന്നീ നിറങ്ങളില്‍ പുറത്തിറങ്ങുന്ന ഫോണിന് നാല് ജിബി റാമും 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമാണുള്ളത്. ജനുവരി 15 മുതല്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തും.

റിയല്‍മി 5 പരമ്ബരയിലെ പുതിയ അംഗമാണ് റിയല്‍മി 5ഐ. 6.52 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. നാല് ക്യാമറകളുള്ള ബജറ്റ് സ്മാര്‍ട്‌ഫോണ്‍ എന്ന സവിശേഷതയും റിയല്‍മി 5ഐക്കുണ്ട്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 665 എഐഇ ഒക്ടാകോര്‍ പ്രൊസസറാണ് ഫോണില്‍. റിവേഴ്‌സ് ചാര്‍ജിങ് സൗകര്യമുള്ള ഫോണില്‍ 5000 എംഎഎച്ച്‌ ബാറ്ററിയാണുള്ളത്.

റിയല്‍മി 5ഐ ഫോണിന്റെ ക്വാഡ് ക്യാമറയില്‍ എട്ട് മെഗാപിക്‌സലിന്റെ 119 ഡിഗ്രി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 12 മെഗാപിക്‌സലിന്റെ മെയിന്‍ ക്യാമറ, രണ്ട് എംപിയുടെ പോര്‍ട്രെയ്റ്റ് സെന്‍സര്‍, രണ്ട് എംപിയുടെ അള്‍ട്രാ മാക്രോ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. എട്ട് എംപിയുടെ എഐ ഫ്രണ്ട് ക്യാമറയാണ് ഫോണില്‍.

240 എഫ്പിഎസില്‍ സ്ലോമോഷന്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാനും 4കെ വീഡിയോ റെക്കോര്‍ഡ് ചെയ്യാനും ക്യാമറ ഉപയോഗിച്ച്‌ സാധിക്കും.

ആന്‍ഡ്രോയിഡ് 9 അടിസ്ഥാനമാക്കിയുള്ള കളര്‍ഓഎസ് 6.1 ഓഎസ് ആണ് ഫോണില്‍. മേയ് മാസത്തോടെ ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള പുതിയ കളര്‍ ഓഎസ് 7 അപ്‌ഡേറ്റ് ഫോണില്‍ ലഭിക്കും.

LIVE NEWS - ONLINE

  • 1
    15 hours ago

    ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  • 2
    17 hours ago

    നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    17 hours ago

    നേപ്പാളില്‍ വിനോദ സഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി.

  • 4
    17 hours ago

    മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള മെനു പരിഷ്കാരം പിൻവലിച്ച് റെയില്‍വേ

  • 5
    18 hours ago

    സുരക്ഷയില്ലാതെ സൂര്യഗ്രഹണംകണ്ടു; 15 വിദ്യാർത്ഥികളുടെ കാഴ്ച നഷ്ടമായതായി റിപ്പോർട്ട്

  • 6
    19 hours ago

    കോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതില്ല: മുന്‍ ഗവര്‍ണര്‍ പി സദാശിവം

  • 7
    20 hours ago

    കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസ്; വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാല പുറത്താക്കി

  • 8
    20 hours ago

    വാര്‍ഡ് വിഭജന ബില്ല് നിയമവിരുദ്ധമെന്ന് രമേശ് ചെന്നിത്തല

  • 9
    20 hours ago

    ഒന്നരക്കോടിയുള്ള ആര്‍എസ്എസുകാര്‍ പോയാല്‍ ഇവിടെ സമാധാനം വരും : കെ മുരളീധരന്‍