Monday, December 9th, 2019

റിയല്‍മി എക്സ് 2 പ്രോ നവംബര്‍ 20 ന് ഇന്ത്യയില്‍ അവതരിപ്പിക്കുന്നു

എക്സ് 2 പ്രോയ്ക്കൊപ്പം, റിയല്‍മി 5 എസ് എന്ന മറ്റൊരു ഫോണും അന്നു തന്നെ പുറത്തിറക്കുന്നുണ്ട്

Published On:Nov 19, 2019 | 9:48 am

റിയല്‍ മി ഫോണ്‍ ഇതിനകം ചൈനയില്‍ വില്‍പ്പന ആരംഭിച്ചുകഴിഞ്ഞു. അതേ പതിപ്പ് തന്നെയാണ് ഇന്ത്യന്‍ വിപണിയിലേക്കും എത്താന്‍ പോകുന്നത്. എക്സ് 2 പ്രോയ്ക്കൊപ്പം, റിയല്‍മി 5 എസ് എന്ന മറ്റൊരു ഫോണും അന്നു തന്നെ പുറത്തിറക്കുന്നുണ്ട്.
6.5 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഫ്ലൂയിഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഇതില്‍ അഞ്ച് ക്യാമറകളുണ്ട്. നാലെണ്ണം പിന്‍ഭാഗത്തും മുന്‍വശത്ത് സെല്‍ഫിയും. പ്രാഥമിക 64 എംപി ഇമേജ് സെന്‍സര്‍, സെക്കന്‍ഡറി 13 എംപി ടെലിഫോട്ടോ ലെന്‍സ്, മൂന്നാമത്തേത് 8 എംപി വൈഡ് ആംഗിള്‍ ലെന്‍സ്, നാലാമത്തേത് 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയുണ്ട്. വെറും 35 മിനിറ്റിനുള്ളില്‍ 0 മുതല്‍ 100 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു 50വാട്സ് സൂപ്പര്‍ വിഒസി ഫ്ലാഷ് ചാര്‍ജിംഗ് സാങ്കേതികവിദ്യയുള്ള 4000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. സെല്‍ഫികള്‍ക്കായി മുന്‍വശത്തുള്ള 16 മെഗാപിക്സല്‍ ക്യാമറയില്‍ സോണി ഐഎംഎക്സ് 471 സെന്‍സര്‍ ഉള്‍പ്പെടുന്നു.
എക്സ് 2 പ്രോ മൂന്ന് വേരിയന്റുകളില്‍ വരുന്നു. 6 ജിബി റാം + 64 ജിബി സ്റ്റോറേജാണ് ഫോണിന്റെ അടിസ്ഥാന മോഡലിന് (ഇതിന് ഏകദേശം ചൈനീസ് വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ 27,200 രൂപ വരുന്നു). റിയല്‍മി എക്സ് 2 പ്രോയുടെ രണ്ടാമത്തെയും മൂന്നാമത്തെയും മോഡലിന് യഥാക്രമം 8 ജിബി റാം + 128 ജിബി സ്റ്റോറേജും 12 ജിബി റാം + 256 ജിബി സ്റ്റോറേജും ഉണ്ട്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് ഏകദേശം 29,200 രൂപയും, ടോപ്പ് എന്‍ഡ് 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ഏകദേശം 33,200 രൂപയുമായിരിക്കും വില.

LIVE NEWS - ONLINE

  • 1
    7 hours ago

    മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചു: അമിത് ഷാ

  • 2
    9 hours ago

    നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കിയേക്കും

  • 3
    11 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 4
    11 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 5
    11 hours ago

    എല്ലാ സമയത്തും ക്ഷമിക്കാനാകില്ല: ഷെയ്ന്‍ നിഗം

  • 6
    11 hours ago

    കണ്ണൂരിലെത്തിയ മുഖ്യമന്ത്രി കര്‍ഷകരെ ആശ്വസിപ്പിക്കാനെത്തിയില്ല: ബിഷപ്പ് ഞറളക്കാട്ട്

  • 7
    11 hours ago

    കര്‍ണാടകയില്‍ ബിജെപി തന്നെ

  • 8
    11 hours ago

    ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഒന്നാം സമ്മാനം രണ്ടര കിലോ ഉള്ളി

  • 9
    11 hours ago

    കര്‍ണാടകയില്‍ ഭരണമുറപ്പിച്ച് ബിജെപി