Tuesday, April 7th, 2020

വഞ്ചിതരാകരുത്, വ്യാജ സൈറ്റിനെക്കുറിച്ച് റിയല്‍മിയുടെ മുന്നറിയിപ്പ്

ഉപഭോക്താക്കളേയും കമ്പനികളേയും വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ പറ്റിക്കുന്നവര്‍ ഓണ്‍ലൈനിലുണ്ട്

Published On:Feb 7, 2020 | 3:21 pm

ഡിജിറ്റല്‍ ലോകത്ത് തട്ടിപ്പുകള്‍ പുത്തരിയല്ല. ഉപഭോക്താക്കളേയും കമ്പനികളേയും വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ പറ്റിക്കുന്നവര്‍ ഓണ്‍ലൈനിലുണ്ട്. ചൈനീസ് ഫോണ്‍ കമ്പനിയായ റിയല്‍മിയാണ് തങ്ങളുടെ പേരില്‍ തട്ടിപ്പ് നടത്തുന്ന വ്യാജ സൈറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി രംഗത്തെത്തിയിരിക്കുന്നത്.

 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ റിയല്‍ മി സാന്നിധ്യം അറിയിച്ചു തുടങ്ങിയതോടെയാണ് തട്ടിപ്പുകാരും കമ്പനിയെ ലക്ഷ്യമിട്ടത്. റിയല്‍മിയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കിയാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. റിയല്‍ മി ഫ്രാഞ്ചൈസികള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവരാണ് തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും.

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ റിയല്‍ മി സാന്നിധ്യം അറിയിച്ചു തുടങ്ങിയതോടെയാണ് തട്ടിപ്പുകാരും കമ്പനിയെ ലക്ഷ്യമിട്ടത്. റിയല്‍മിയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കിയാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. റിയല്‍ മി ഫ്രാഞ്ചൈസികള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവരാണ് തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും.

റിയല്‍മിയുടെ പേരിലുള്ള വ്യാജ വെബ് സൈറ്റ്
റിയല്‍മിയുടെ പേരിലുള്ള വ്യാജ വെബ് സൈറ്റ്

www.realmepartner.in എന്ന പേരില്‍ തട്ടിപ്പുകാര്‍ തുടങ്ങിയിരിക്കുന്ന വെബ് സൈറ്റിനെക്കുറിച്ചാണ് റിയല്‍മി ഔദ്യോഗികമായി അറിയിപ്പ് നല്‍കിയിരിക്കുന്നത്. ‘BBK ELECTRONICE GROUP’ എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിയതാണ് വെബ്‌സൈറ്റിലെത്തിയാല്‍ ആദ്യം കണ്ണില്‍ പെടുക. ഇതില്‍ ഇലക്ട്രോണിക്‌സിന്റെ സ്‌പെല്ലിംങിലെ തെറ്റ് തന്നെ ശ്രദ്ധിച്ചാല്‍ മാത്രമേ തിരിച്ചറിയാനാകൂ. റിയല്‍മി യില്‍ ഫ്രാഞ്ചൈസി തുടങ്ങാനെന്ന പേരില്‍ അപേക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗവും ഈ സൈറ്റിലുണ്ട്.

ഔദ്യോഗിക റിയല്‍മി വെബ് സൈറ്റ്
ഔദ്യോഗിക റിയല്‍മി വെബ് സൈറ്റ്

ഈ വെബ് സൈറ്റുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ആരും തട്ടിപ്പിന് ഇരയാകരുതെന്നുമാണ് റിയല്‍മി അറിയിച്ചിരിക്കുന്നത്. ഈ വെബ് സൈറ്റ് വഴി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് റിയല്‍മിക്ക് ഉത്തരവാദിത്വമുണ്ടാകില്ലെന്നും കമ്പനി അറിയിക്കുന്നു. റിയല്‍ മിക്ക് ഒരേയൊരു ഔദ്യോഗിക വെബ് സൈറ്റേ ഉള്ളൂവെന്നും അത് www.realme.com ആണെന്നും അവര്‍ വ്യക്തമാക്കുന്നു.

LIVE NEWS - ONLINE

  • 1
    18 hours ago

    കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

  • 2
    18 hours ago

    പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

  • 3
    19 hours ago

    മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

  • 4
    19 hours ago

    വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

  • 5
    19 hours ago

    കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

  • 6
    19 hours ago

    കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

  • 7
    19 hours ago

    കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

  • 8
    20 hours ago

    ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

  • 9
    21 hours ago

    ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും