Thursday, April 2nd, 2020

വിവാഹ വാഗ്ദാനം നല്‍കി നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; പുറത്തിറങ്ങാനാവാതെ കോളേജ് അധ്യാപിക; പ്രതി വിദേശത്തേക്ക് മുങ്ങി

പ്രതിയായ യുവാവ് ഇപ്പോള്‍ അജ്മാനിലെ വസ്ത്ര നിര്‍മ്മാണ യൂണിറ്റിലെ അഡ്മിനിസ്‌ട്രേഷന്‍ മാനേജരായി ജോലി ചെയ്യുകയാണ്.

Published On:Nov 27, 2019 | 11:34 am

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി കോളേജ് അധ്യാപികയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത പ്രതി വിദേശത്തേക്ക് കടന്നു. യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും ഉള്‍പ്പെടെയാണ് പ്രതി നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. പ്രതിക്കെതിരെ കുറ്റിപ്പുറം പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇര മരിക്കുന്ന സംഭവങ്ങളില്‍ മാത്രമേ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനാകൂ എന്നാണ് പോലീസ് നിലപാട്.
കുറ്റിപ്പുറത്തുള്ള കോളേജിലെ അധ്യാപികയായ യുവതിയെ പൊന്നാനിയിലെ കോളേജ് അധ്യാപകനായിരുന്ന യുവാവ് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ രഹസ്യ ക്യാമറയില്‍ പകര്‍ത്തി തിങ്കളാഴ്ച വൈകുന്നേരം സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തു. ഇതിനൊപ്പം യുവതിയുടെ ഫോണ്‍ നമ്പറും അഡ്രസും നല്‍കി. ഇതോടെ യുവതിയുടെ വാട്‌സ്ആപ്പിലേക്കും ഫേസ്ബുക്കിലേക്കും നിരവധി അശ്ലീല കോളുകളും സന്ദേശങ്ങളുമാണ് എത്തുന്നത്.
പ്രതിയായ യുവാവ് ഇപ്പോള്‍ അജ്മാനിലെ വസ്ത്ര നിര്‍മ്മാണ യൂണിറ്റിലെ അഡ്മിനിസ്‌ട്രേഷന്‍ മാനേജരായി ജോലി ചെയ്യുകയാണ്. വിദേശത്ത് നിന്നാണ് ഇയാള്‍ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചതെന്നും വ്യക്തമായിട്ടുണ്ട്. നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണിപ്പോള്‍ യുവതി. മലപ്പുറം എസ്.പിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    12 hours ago

    വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

  • 2
    15 hours ago

    മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

  • 3
    15 hours ago

    മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

  • 4
    15 hours ago

    ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

  • 5
    15 hours ago

    തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

  • 6
    16 hours ago

    വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

  • 7
    16 hours ago

    ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

  • 8
    16 hours ago

    എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

  • 9
    17 hours ago

    രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും