Saturday, February 22nd, 2020

വിജയരാഘവനെതിരെ പരാതി നല്‍കും; രമ്യ ഹരിദാസ്

തനിക്കും അമ്മയും അച്ഛനും കുടുംബവുമുണ്ടെന്ന് ഓര്‍ക്കണമായിരുന്നു

Published On:Apr 2, 2019 | 10:22 am

പാലക്കാട്: വ്യക്തിഹത്യ നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. തനിക്കും അമ്മയും അച്ഛനും കുടുംബവുമുണ്ടെന്ന് ഓര്‍ക്കണമായിരുന്നു. നവോത്ഥാനം സംസാരിക്കുന്ന സര്‍ക്കാരില്‍ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല. സ്ത്രീ സുരക്ഷയയെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രിയും നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതിലൊക്കെ നടത്തിയ സര്‍ക്കാരുമാണ് ഉള്ളത്. താന്‍ എങ്ങനെയുള്ള വ്യക്തിയാണെന്ന് ആലത്തൂര്‍ ജനതയ്ക്കറിയാം രമ്യ പറഞ്ഞു.
ആലത്തൂര്‍ സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ ഇന്നലെയാണ് എ. വിജയരാഘവന്‍ അധിക്ഷേപ വാക്കുകള്‍ ഉപയോഗിച്ചത്. രമ്യ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെയാണ് എ.വിജയരാഘവന്‍ മോശം രീതീയില്‍ പരാമര്‍ശിച്ചത്. രമ്യ ഹരിദാസിന് എതിരെയുള്ള പരാമര്‍ശത്തിന് ശേഷം വ്യാപകമായ വിമര്‍ശനമാണ് എ വിജയരാഘവന്‍ നേരിട്ടത്.

 

LIVE NEWS - ONLINE

  • 1
    1 min ago

    ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം; പുതിയ ആണവ കരാര്‍ പരിഗണനയില്‍

  • 2
    3 mins ago

    നിര്‍ഭയ കേസ്; വിനയ് ശര്‍മയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

  • 3
    7 mins ago

    ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ ഇന്ന് ചുമതലയേക്കും

  • 4
    16 mins ago

    ജമൈസണ്‍ ചുഴലിയിലിയില്‍ ഇന്ത്യ തകര്‍ന്നു

  • 5
    17 mins ago

    പരവൂരില്‍ ബൈക്ക് തൂണിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

  • 6
    17 hours ago

    ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം

  • 7
    19 hours ago

    മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു

  • 8
    21 hours ago

    കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു

  • 9
    21 hours ago

    ആഭരണ പ്രേമികൾക്ക് തിരിച്ചടിയായി സ്വർണ്ണ വില; ഒരു പവൻ വാങ്ങാൻ വേണം 35000 രൂപ