Tuesday, November 19th, 2019

വിവാദങ്ങളില്‍ കുടുങ്ങി മഹാഭാരതം; രാമായണം വെള്ളിത്തിരയിലേക്ക്

രാമായണം വെള്ളിത്തിരയിലേക്ക്. 500 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകന്റെയോ അഭിനേതാക്കളുടെയോ പേരുകള്‍ പുറത്തു വിട്ടിട്ടില്ല. രാമായണത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്ന ഒരു ചിത്രമായിരിക്കുമെന്നും മൂന്നു ഭാഗങ്ങളായാണ് ചിത്രം വരികയെന്നുമാണ് സൂചന. ദംഗലിന്റെ സംവിധായകന്‍ നിതേഷ് തിവാരി, തെലുങ്ക് നിര്‍മാതാവ് അല്ലു അരവിന്ദ്, മധു മന്റേന, നമിത് മല്‍ഹോത്ര, മോം എന്ന ചിത്രത്തിന്റെ സംവിധായകന്‍ രവി ഉദയ്‌വാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്നു മാത്രമാണ് പുറത്തു വരുന്ന വിവരം. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം … Continue reading "വിവാദങ്ങളില്‍ കുടുങ്ങി മഹാഭാരതം; രാമായണം വെള്ളിത്തിരയിലേക്ക്"

Published On:Jul 9, 2019 | 9:43 am

രാമായണം വെള്ളിത്തിരയിലേക്ക്. 500 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകന്റെയോ അഭിനേതാക്കളുടെയോ പേരുകള്‍ പുറത്തു വിട്ടിട്ടില്ല. രാമായണത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്ന ഒരു ചിത്രമായിരിക്കുമെന്നും മൂന്നു ഭാഗങ്ങളായാണ് ചിത്രം വരികയെന്നുമാണ് സൂചന.
ദംഗലിന്റെ സംവിധായകന്‍ നിതേഷ് തിവാരി, തെലുങ്ക് നിര്‍മാതാവ് അല്ലു അരവിന്ദ്, മധു മന്റേന, നമിത് മല്‍ഹോത്ര, മോം എന്ന ചിത്രത്തിന്റെ സംവിധായകന്‍ രവി ഉദയ്‌വാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്നു മാത്രമാണ് പുറത്തു വരുന്ന വിവരം. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം തുടങ്ങും. 2021 ല്‍ ചിത്രം പുറത്തിറങ്ങും.
മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ മേനോന്‍ 1000 കോടി രൂപ മുതല്‍ മുടക്കില്‍ മഹാഭാരതം എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. എം.ടിയുടെ രണ്ടാമൂഴം എന്ന ചിത്രത്തെ ആസ്പദമാക്കി ചിത്രം ഒരുക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍, കരാറില്‍ പറഞ്ഞ സമയത്ത് ചിത്രം തുടങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും തുടര്‍ന്ന് തിരക്കഥ തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ട് എം.ടി കോടതിയെ സമീപിക്കുകയും ചെയ്തു. വിവാദങ്ങള്‍ക്കിടെ മഹാഭാരതം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് രാമായണത്തിന്റെ പ്രഖ്യാപനം.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

  • 2
    9 hours ago

    ഫോണ്‍ ചോര്‍ത്താന്‍ പത്ത് ഏജന്‍സികള്‍ക്ക് മാത്രമാണ് അധികാരമുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍

  • 3
    12 hours ago

    സ്‌കുള്‍ കായിക കിരീടം പാലക്കാടിന്

  • 4
    13 hours ago

    ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണം: ഹൈക്കോടതി

  • 5
    16 hours ago

    കണ്ണൂരില്‍ മൂന്നു ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

  • 6
    16 hours ago

    പ്രതിപക്ഷ ബഹളം; രാജ്യസഭ നിര്‍ത്തിവച്ചു

  • 7
    17 hours ago

    സിപിഎമ്മിന് വേണ്ടത്തവര്‍ മാവോയിസ്റ്റുകളും തീവ്രവാദികളുമാവുന്നു: എംഎന്‍ കാരശ്ശേരി

  • 8
    17 hours ago

    സംസ്ഥാന സ്‌കൂള്‍ കായികോത്സവം; പാലക്കാട് കിരീടത്തിലേക്ക്

  • 9
    17 hours ago

    കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ചു