Wednesday, December 11th, 2019

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ രാം ജഠ്മലാനി അന്തരിച്ചു

വാര്‍ധ്യകസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം

Published On:Sep 8, 2019 | 10:04 am

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയുമായും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായിരുന്ന രാം ജഠ്മലാനി (95) അന്തരിച്ചു. വാര്‍ധ്യകസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. ചെറുപ്പത്തില്‍ തന്നെ അഭിഭാഷകനായി നിയമരംഗത്തേക്ക് വന്ന രാം ജഠ്മലാനി ചെറിയ പ്രായത്തില്‍ തന്നെ രാഷ്ട്രീയത്തിലേക്കും രംഗപ്രവേശം ചെയ്തു. ജുഡീഷ്യറിയിലെ അഴിമതി ജഠ്മലാനി ചോദ്യം ചെയ്തു. കേന്ദ്ര നിയമമന്ത്രിയായി ജഠ്മലാനി സേവനം അനുഷ്ഠിച്ചു.
1996, 98 കാലഘട്ടങ്ങളില്‍ വാജ്പേയി മന്ത്രിസഭയില്‍ കേന്ദ്ര നിയമമന്ത്രിയായും നഗരവികസന മന്ത്രിയായും പ്രവര്‍ത്തിച്ചു. വാജ്പേയിയുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച ജഠ്മലാനി 2004ല്‍ വാജ്പേയിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.

LIVE NEWS - ONLINE

  • 1
    3 mins ago

    ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

  • 2
    2 hours ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 3
    2 hours ago

    കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

  • 4
    3 hours ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 5
    3 hours ago

    ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

  • 6
    3 hours ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു

  • 7
    3 hours ago

    തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ അപകടം പതിവാകുന്നു

  • 8
    3 hours ago

    പൗരത്വ ബില്‍: ചിലര്‍ പാക്കിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്നു: മോദി

  • 9
    4 hours ago

    ഷെയ്ന്‍ നിഗമിനെതിരെ നിര്‍മ്മാതാക്കള്‍ നിയമനടപടിക്ക്