Thursday, December 12th, 2019

ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതിരുന്ന കാലമുണ്ടായിരുന്നു: രാഖി സാവന്ത്

സിനിമയില്‍ ആദ്യകാലത്ത് അവസരം ചോദിച്ച് ചെല്ലുമ്പോള്‍ നിങ്ങളുടെ കഴിവുകള്‍ പുറത്തുകാണിക്കൂ എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്.

Published On:Dec 2, 2019 | 11:11 am

വിവാദ പരാമര്‍ശങ്ങള്‍ നടത്തി പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുള്ള നടിയാണ് രാഖി സാവന്ത്. ഇപ്പോള്‍ തടി തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്.
വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നുവെന്ന് രാഖി പറഞ്ഞു. ‘അമ്മ ആശുപത്രി ജീവനക്കാരിയായിരുന്നു. അന്ന് മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന ഭക്ഷണം പോലും കഴിച്ചിട്ടുണ്ട്. ചവറ്റുകൊട്ടയില്‍ നിന്നുവരെ അമ്മ ഭക്ഷണം ശേഖരിച്ച് വീട്ടില്‍ കൊണ്ടുവന്ന് തരുമായിരുന്നു” രാഖി പറയുന്നു.
സിനിമയില്‍ ആദ്യകാലത്ത് അവസരം ചോദിച്ച് ചെല്ലുമ്പോള്‍ നിങ്ങളുടെ കഴിവുകള്‍ പുറത്തുകാണിക്കൂ എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. അവരെന്ത് കഴിവിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നു. വിവിധ പോസിലുള്ള ചിത്രങ്ങളുമായി ചലച്ചിത്രപ്രവര്‍ത്തകരെ കാണാന്‍ ഓഡിഷന് ചെല്ലുമ്പോള്‍ അവര്‍ എനിക്ക് പിന്നിലെ കതക് വലിച്ചടക്കും. പിന്നെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ടായിരിക്കും അവിടെ നിന്ന് രക്ഷപ്പെടുക’ രാഖി പറഞ്ഞു

LIVE NEWS - ONLINE

  • 1
    2 hours ago

    അയോധ്യ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

  • 2
    3 hours ago

    ചെന്നൈയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

  • 3
    3 hours ago

    ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക

  • 4
    4 hours ago

    മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ മലപ്പുറം സ്വദേശി പിടിയില്‍

  • 5
    6 hours ago

    ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 6
    6 hours ago

    ചന്ദന മോഷ്ടാവിനെ റിമാന്റ് ചെയ്തു

  • 7
    6 hours ago

    വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു

  • 8
    6 hours ago

    സഡന്‍ ബ്രേക്കിട്ട് ഉള്ളി വില; 40 രൂപ കുറഞ്ഞു

  • 9
    6 hours ago

    രാജ്യത്തെ രണ്ട് ദിനോസറുകളുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കരുത്: കപില്‍ സിബല്‍