Wednesday, January 27th, 2021

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published On:Nov 30, 2020 | 3:23 pm

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചൊവ്വാഴ്ചയോടെ ബുറേവി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. കേരളത്തിൽ നാളെ മുതൽ അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇതേത്തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഡിസംബർ മൂന്നിന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിസംബർ 2 ന് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും ഡിസംബർ 3 ന് കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും ഡിസംബർ 4 ന് തിരുവനതപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 1 ന് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലും ഡിസംബർ 2 ന് ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും ഡിസംബർ 4 ന് കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും യല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    11 hours ago

    സൗ​ര​വ് ഗാം​ഗു​ലി​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു  

  • 2
    13 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

  • 3
    14 hours ago

    സോളാര്‍ കേസ് സിബിഐ ഉടന്‍ ഏറ്റെടുക്കില്ല

  • 4
    16 hours ago

    രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​ൽ 12,689 പേ​ർ​ക്ക് കോ​വി​ഡ്

  • 5
    16 hours ago

    കുന്നംകുളത്ത് വൻ തീപിടുത്തം

  • 6
    17 hours ago

    വി.കെ. ശശികല ഇന്ന് ജയില്‍ മോചിതയാകും

  • 7
    17 hours ago

    എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    17 hours ago

    രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 3361 പേർക്ക് കൊവിഡ്