Wednesday, May 27th, 2020

ചാരായ വില്‍പന കേന്ദ്രത്തില്‍ എക്‌സൈസ് റേയ്ഡ്; 2 പേര്‍ പിടിയില്‍

കൊല്ലം: പത്തനാപുരം പട്ടാഴിയില്‍ ചാരായ വില്‍പന കേന്ദ്രത്തില്‍ എക്‌സൈസ് നടത്തിയ റേയ്ഡില്‍ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. 2 പേരെ അറസ്റ്റു ചെയ്തു. പട്ടാഴി ഏറത്ത് വടക്ക് ലീല ഭവനില്‍ സനില്‍(42), തലവൂര്‍ പാണ്ടിത്തിട്ട രാജേഷ് ഭവനില്‍ രാജേഷ്‌കുമാര്‍(39) എന്നിവരാണ് പിടിയിലായത്. ജില്ലാ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് 75 ലീറ്റര്‍ ചാരായവും 575 ലീറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. കൊല്ലം ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എഎസ് രഞ്ജിത്തിന്റെ നേതൃത്വത്തില്‍ … Continue reading "ചാരായ വില്‍പന കേന്ദ്രത്തില്‍ എക്‌സൈസ് റേയ്ഡ്; 2 പേര്‍ പിടിയില്‍"

Published On:Apr 13, 2019 | 8:00 am

കൊല്ലം: പത്തനാപുരം പട്ടാഴിയില്‍ ചാരായ വില്‍പന കേന്ദ്രത്തില്‍ എക്‌സൈസ് നടത്തിയ റേയ്ഡില്‍ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. 2 പേരെ അറസ്റ്റു ചെയ്തു. പട്ടാഴി ഏറത്ത് വടക്ക് ലീല ഭവനില്‍ സനില്‍(42), തലവൂര്‍ പാണ്ടിത്തിട്ട രാജേഷ് ഭവനില്‍ രാജേഷ്‌കുമാര്‍(39) എന്നിവരാണ് പിടിയിലായത്. ജില്ലാ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് 75 ലീറ്റര്‍ ചാരായവും 575 ലീറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. കൊല്ലം ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എഎസ് രഞ്ജിത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക ഷാഡോ സംഘവും ജില്ലാ രഹസ്യാന്വേഷണ വിഭാഗവും ഒരാഴ്ചയായി വില്‍പ്പനക്കാരെ നിരീക്ഷിച്ചു വരികയായിരുന്നു. തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇവരെ പിടികൂടിയത്. ആവശ്യക്കാര്‍ എന്ന രീതിയില്‍ സമീപിച്ചു ചാരായം ലീറ്ററിന്1000 രൂപ വില പറഞ്ഞു ഉറപ്പിച്ചു. 50 ലീറ്റര്‍ ആവശ്യപ്പെട്ടതു നല്‍കാനായി കാറില്‍ കൊണ്ടുവരുമ്പോഴാണ് പിടിച്ചെടുത്തത്. ഒന്നാം പ്രതി സനിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഇവര്‍ സ്പിരിറ്റ് കേസുകളില്‍ പ്രതികളാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്