Tuesday, May 26th, 2020

രാഹുല്‍ കേരളത്തിലെത്തി; കണ്ണൂരില്‍ നാളെ നേതാക്കളുമായി കൂടിക്കാഴ്ച

കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്റെ പ്രചാരണ പരിപാടിയിലാണ് ആദ്യം പങ്കെടുക്കുക.

Published On:Apr 16, 2019 | 9:26 am

തിരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ രാത്രി 10.45ഓടെ തിരുവനന്തപുരത്തെത്തി. തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്ററില്‍ കൊല്ലത്തെത്തുന്ന അദ്ദേഹം എന്‍.കെ പ്രേമചന്ദ്രന്റെ പ്രചാരണ പരിപാടിയിലാണ് ആദ്യം പങ്കെടുക്കുക.
9.15 ഓടെ പത്തനാപുരത്തെത്തുന്ന രാഹുല്‍ അണികളെ കണ്ട് സംസാരിച്ച ശേഷം 11മണിക്ക് ആന്റോ ആന്റണിയുടെ പ്രചാരണത്തിന് പത്തനംതിട്ടയിലെത്തും. പിന്നീട് അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ വീട് സന്ദര്‍ശിക്കും. വൈകീട്ട് മൂന്നിന് ആലപ്പുഴ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ഷാനിമോള്‍ ഉസ്മാന്റെ പ്രചാരണ യോഗത്തിലും പങ്കെടുക്കും.
വൈകീട്ട് ആറിന് വീണ്ടും തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കും. ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് പൊതുയോഗത്തില്‍ പങ്കെടുക്കുക. തുടര്‍ന്ന് കണ്ണൂരിലേക്ക് തിരിക്കും.നാളെ കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ചക്ക് ശേഷം രാഹുല്‍ മത്‌സരിക്കുന്ന വയനാട് നിയോജകമണ്ഡലത്തില്‍ പര്യടനത്തിനായി തിരിക്കും.

 

LIVE NEWS - ONLINE

  • 1
    15 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    18 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    20 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    21 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    23 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    23 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    23 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    24 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്