കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഏഴു കേന്ദ്രങ്ങളിലും റോഡ് ഷോ നടത്താനാണ് യു.ഡി.എഫ് തീരുമാനം.
കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഏഴു കേന്ദ്രങ്ങളിലും റോഡ് ഷോ നടത്താനാണ് യു.ഡി.എഫ് തീരുമാനം.
കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷം നല്കി വിജയിപ്പിച്ച വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ രാഹുല്‍ എത്തുന്നു. ജൂണ്‍ ഏഴ്, എട്ട് തീയതികളില്‍ മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലും രാഹുല്‍ നേരിട്ടെത്തി വോട്ടര്‍മാരോട് നന്ദി പറയും.
കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഏഴു കേന്ദ്രങ്ങളിലും റോഡ് ഷോ നടത്താനാണ് യു.ഡി.എഫ് തീരുമാനം. വയനാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വേണ്ടിയുള്ള രാഹുല്‍ ഗാന്ധിവയനാട് ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് രാഹുല്‍ വയനാട് മണ്ഡലം സന്ദര്‍ശിക്കാനെത്തുന്ന വിവരം ആദ്യം വെളിപ്പെടുത്തിയത്.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്നു രാജിവെക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതിനിടെയാണ് രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവ്. രാഹുലിനൊപ്പം സഹോദരി പ്രിയങ്ക ഗാന്ധിയും ഉണ്ടാകുമെന്നാണ് വിവരം. ഏഴിന് രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന രാഹുലും സംഘവും മുക്കത്ത് നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. പിന്നാലെ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് എന്നിവിടങ്ങളിലും റോഡ് ഷോ നടത്തും.
വൈകീട്ട് വയനാട്ടിലേക്ക് തിരിക്കുന്ന രാഹുല്‍ രാത്രിയില്‍ വൈത്തിരിയില്‍ തങ്ങും. എട്ടിന് കല്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ റോഡ് ഷോയില്‍ പങ്കെടുക്കും. വൈകീട്ട് കണ്ണൂര്‍ വിമാനത്താവളം വഴി മടങ്ങും. മുക്കത്തും കല്പറ്റയിലും എം.പി ഓഫിസ് തുറക്കാനും തീരുമാനമായിട്ടുണ്ട്.