Wednesday, December 11th, 2019

മോദി ആദ്യമായി വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തത് നല്ല കാര്യമെന്ന് രാഹുല്‍

അമിത് ഷായെ പ്രധാനമന്ത്രി കൂടെ കൂട്ടിയിട്ടുണ്ട്. ഇത് അസാധാരണമാണെന്നും രാഹുല്‍ പറഞ്ഞു

Published On:May 17, 2019 | 7:18 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം നരേന്ദ്രമോദി ആദ്യമായി വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തത് നല്ല കാര്യമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ ആദ്യത്തെ വാര്‍ത്താസമ്മേളനം തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് അഞ്ചോ ആറോ ദിവസം മുമ്പാണ് നടത്തുന്നത്. അമിത് ഷായെ പ്രധാനമന്ത്രി കൂടെ കൂട്ടിയിട്ടുണ്ട്. ഇത് അസാധാരണമാണെന്നും രാഹുല്‍ പറഞ്ഞു.
റഫാല്‍ കേസില്‍ എനിക്ക് ഉത്തരം തരാത്തത് എന്തുകൊണ്ടാണ്? അനില്‍ അംബാനിക്ക് രാജ്യത്തിന്റെ 3000 കോടി രൂപ എന്തിന് നല്‍കിയെന്ന എന്റെ ചോദ്യത്തിന് ഉത്തരം പറയണം. താങ്കള്‍ എന്തുകൊണ്ടാണ് എന്നോട് ചര്‍ച്ചക്ക് വരാത്തതെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയണം. മോദി എന്തുകൊണ്ടാണ് റഫാല്‍ വിഷയത്തില്‍ പേടിക്കുന്നത് മോദിയുടേത് ഹിംസയുടെ തത്ത്വശാസ്ത്രമാണ്, ഗാന്ധിജിയുടേതല്ലെന്നും അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    13 hours ago

    ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

  • 2
    15 hours ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 3
    15 hours ago

    പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി മൊയ്തീന്‍

  • 4
    15 hours ago

    കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

  • 5
    15 hours ago

    കവര്‍ച്ചാ സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍

  • 6
    16 hours ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 7
    16 hours ago

    ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

  • 8
    16 hours ago

    ലഹരിമരുന്നുമയി പിടിയില്‍

  • 9
    16 hours ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു