Wednesday, January 29th, 2020

പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

മഇന്ത്യയില്‍ മഴ പെയ്യുമ്പോഴൊക്കെ റഡാറില്‍നിന്ന് വിമാനങ്ങള്‍ അപ്രത്യക്ഷമാകാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു

Published On:May 14, 2019 | 7:22 pm

മധ്യപ്രദേശ്: ബാലാക്കോട്ടില്‍ ആക്രമണം നടത്തുന്നതിന് റഡാറുകളുടെ കണ്ണുവെട്ടിക്കാന്‍ കാര്‍മേഘങ്ങള്‍ സഹായകരമായെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ മഴ പെയ്യുമ്പോഴൊക്കെ റഡാറില്‍നിന്ന് വിമാനങ്ങള്‍ അപ്രത്യക്ഷമാകാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
മഴമേഘങ്ങളുള്ളത് വ്യോമാക്രമണത്തിന് അനുകൂലമാകുമെന്നും റഡാറുകളുടെ കണ്ണുവെട്ടിച്ച് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അതിര്‍ത്തി കടക്കാമെന്നും ബാലാക്കോട്ട് ആക്രമണത്തിന് മുന്‍പായി നടന്ന കൂടിക്കാഴ്ചയില്‍ താന്‍ ചൂണ്ടിക്കാട്ടിയിരുന്നതായി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞിരുന്നു. ഇതിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തെ ലക്ഷക്കണക്കിന് പേരെ തൊഴില്‍രഹിതരാക്കിയെന്ന് രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്ന ന്യായ് പദ്ധതി രാജ്യത്തെ അഞ്ച് കോടി കുടുംബങ്ങള്‍ക്ക് ഗുണകരമാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    4 hours ago

    സൂപ്പര്‍ ഇന്ത്യ

  • 2
    5 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 3
    6 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 4
    6 hours ago

    തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതി ഷൊര്‍ണ്ണൂരില്‍ പിടിയില്‍

  • 5
    8 hours ago

    കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചു

  • 6
    9 hours ago

    ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കം

  • 7
    9 hours ago

    ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്ക്: കെ മുരളീധരന്‍

  • 8
    9 hours ago

    യുഎഇയിലും കൊറോണ സ്ഥിരീകരിച്ചു

  • 9
    9 hours ago

    ഷാരൂഖ് ഖാന്റെ അര്‍ധ സഹോദരി നിര്യാതയായി