Monday, January 27th, 2020

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി പ്ലസ്ടു വിദ്യാര്‍ത്ഥിനി താരമായി

ഒരു പതര്‍ച്ചയുമില്ലാതെ, പരിചയസമ്പന്നയായ പരിഭാഷകയെപ്പോലെ സഫ തന്റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കി.

Published On:Dec 5, 2019 | 12:39 pm

മലപ്പുറം: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി പ്ലസ്ടു വിദ്യാര്‍ത്ഥിനി ശ്രദ്ധേയയായി. ഫാത്തിമ സഫ എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ഇത്തവണ രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി കയ്യടി നേടിയത്.
മലപ്പുറം കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസ് സ്‌കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനത്തിനെത്തിയതായിരുന്നു രാഹുല്‍. രക്ഷിതാക്കള്‍ക്കും സഹപാഠികള്‍ക്കുമൊപ്പം വേദിയിലിരിക്കുകയായിരുന്ന സഫ രാഹുലിന്റെ ക്ഷണം സ്വീകരിച്ച് സ്റ്റേജിലേക്ക് കയറി. തുടര്‍ന്ന് രാഹുല്‍ നടത്തിയ ഇംഗ്ലീഷ് പ്രസംഗം സഫ പൂര്‍ണ്ണമായും മലയാളീകരിച്ച് ജനങ്ങളിലേക്കെത്തിച്ചു.
ഒരു പതര്‍ച്ചയുമില്ലാതെ, പരിചയസമ്പന്നയായ പരിഭാഷകയെപ്പോലെ സഫ തന്റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കി. പ്രസംഗത്തിന് ശേഷം രാഹുലടക്കമുള്ള നേതാക്കള്‍ കൊച്ചു പരിഭാഷകയെ അഭിനന്ദിച്ചു. വലിയ കരഘോഷത്തോടെയാണ് സഫയുടെയും രാഹുലിന്റേയും വാക്കുകള്‍ ജനങ്ങള്‍ എതിരേറ്റത്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

  • 2
    8 hours ago

    തന്റെ മനസിലുള്ള കമ്മറ്റിയല്ല എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍: മുല്ലപ്പള്ളി

  • 3
    9 hours ago

    83 യാത്രക്കാരുമായി അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു

  • 4
    12 hours ago

    ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി മിണ്ടുന്നില്ല: ചെന്നിത്തല

  • 5
    12 hours ago

    അറുപത്തിയാറുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • 6
    13 hours ago

    കൊറോണ; കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍

  • 7
    13 hours ago

    മുകേഷ് സിഗിന്റെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

  • 8
    14 hours ago

    സ്വര്‍ണ വില കുതിക്കുന്നു

  • 9
    14 hours ago

    കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍