Wednesday, May 27th, 2020

കേരളം സഹിഷ്ണുതയുടെ പ്രതീകം: രാഹുല്‍

അമിത് ഷായുടെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനം

Published On:Apr 16, 2019 | 11:40 am

കൊല്ലം: വയനാടിനെ മുന്‍നിര്‍ത്തി അമിത് ഷാ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമിത് ഷാ പറഞ്ഞ പോലെയല്ല കേരളം, ഇത് സഹിഷ്ണുതയുള്ള നാടാണെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
വയനാട്ടിലെ തന്റെ സ്ഥാനാര്‍ഥിത്വം രാജ്യത്തിനുള്ള സന്ദേശമാണ്. ഇന്ത്യ ഒന്നാണെന്ന സന്ദേശമാണ് ഇതിലൂടെ താന്‍ നല്‍കുന്നത്. ആര്‍എസ്എസില്‍ നിന്നും രാജ്യം വലിയ ആക്രമണം നേരിടുകയാണ്. ദാരിദ്രത്തിനെതിരെ മിന്നലാക്രമണമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ രാജ്യത്തെ ഖജനാവിന്റെ താക്കോല്‍ യുവാക്കളെ ഏല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും ആര്‍എസ്എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദവും ആശയവുമാണ് രാജ്യത്തെ നയിക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
കശുവണ്ടി തൊഴിലാളികള്‍ക്ക് വേണ്ടി ഒന്നും മോദി സര്‍ക്കാര്‍ ചെയ്തില്ല. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ എപ്പോഴെങ്കിലും മോദി ശ്രമിച്ചിട്ടുണ്ടോ. ഈ രാജ്യത്തെ ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെങ്കിലും അനില്‍ അംബാനിക്ക് നല്‍കിയ വാഗ്ദാനം മോദി പാലിച്ചിട്ടുണ്ട്. നരേന്ദ്ര മോദി തന്റെ അതിസമ്പന്നരായ 15 സുഹൃത്തുക്കള്‍ക്ക് കോടികള്‍ നല്‍കിയെങ്കില്‍ അതേ കോടികള്‍ ഈ രാജ്യത്തെ പാവപ്പെട്ടവന് നല്‍കാന്‍ സാധിക്കുമെന്ന ആശയം ഞങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ.പ്രേമചന്ദ്രന്‍ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു. രുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ എപ്പോഴെങ്കിലും മോദി ശ്രമിച്ചിട്ടുണ്ടോ. ഈ രാജ്യത്തെ ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെങ്കിലും അനില്‍ അംബാനിക്ക് നല്‍കിയ വാഗ്ദാനം മോദി പാലിച്ചിട്ടുണ്ട്. നരേന്ദ്ര മോദി തന്റെ അതിസമ്പന്നരായ 15 സുഹൃത്തുക്കള്‍ക്ക് കോടികള്‍ നല്‍കിയെങ്കില്‍ അതേ കോടികള്‍ ഈ രാജ്യത്തെ പാവപ്പെട്ടവന് നല്‍കാന്‍ സാധിക്കുമെന്ന ആശയം ഞങ്ങള്‍ക്കുണ്ട്.
ന്യായ് പദ്ധതി പ്രകാരം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുക. പുരുഷന്‍മാരേക്കാള്‍ ദീര്‍ഘവീക്ഷണത്തോടെയാണ് സ്ത്രീകള്‍ക്ക് പണം ചെലവാക്കാന്‍ സാധിക്കുകയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. കൊല്ലത്തേയും മാവേലിക്കരയിലേയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരത്തിനായാണ് രാഹുല്‍ പത്തനാപുരത്തെത്തിയത്.

 

LIVE NEWS - ONLINE

 • 1
  2 days ago

  സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

 • 2
  2 days ago

  വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

 • 3
  2 days ago

  പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

 • 4
  2 days ago

  മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

 • 5
  2 days ago

  ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

 • 6
  2 days ago

  പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

 • 7
  2 days ago

  രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

 • 8
  2 days ago

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

 • 9
  3 days ago

  സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്