Tuesday, November 19th, 2019

ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു

ഇന്ന് രാവിലെ ഒമ്പതോടെയാണ് അപകടം.

Published On:Jun 18, 2019 | 12:06 pm

കോഴിക്കോട്: അരീക്കോട് ചെറുവാടി പഴംപറമ്പില്‍ ചെങ്കല്‍ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. ക്വാറി തൊഴിലാളികളായ ചെറുവാടി അബ്ദുറഹ്മാന്‍, ആക്കോട് സ്വദേശി ബിനു എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പതോടെയാണ് അപകടം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മണ്ണിനടയില്‍പെട്ടവരെ പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു.
നിരവധി ചെങ്കല്‍ ക്വാറികളുള്ള പ്രദേശമാണ് പഴംപറമ്പ്. ആഴമുള്ള ക്വാറിയില്‍ ജോലി ചെയ്യുന്നതിനിടെ അബ്ദുറഹ്മാന്റെയും വിനുവിന്റെയും ദേഹത്ത് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. ചെങ്കല്‍ ക്വാറിയുടെ അരിക് മഴയില്‍ നനഞ്ഞ് കുതിര്‍ന്നു കിടക്കുകയായിരുന്നു. ഈ ഭാഗമാണ് ഇടിഞ്ഞുവീണത്.
എന്നാല്‍ ക്വാറി പ്രവര്‍ത്തിച്ചത് അനധികൃതമായാണെന്ന് തഹസില്‍ദാര്‍ പ്രേമചന്ദ്രന്‍ അറിയിച്ചു. പലവട്ടം സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. വാഴക്കൃഷിക്കെന്ന പേരിലാണ് നിലം നികത്തിയെന്നതെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

 

LIVE NEWS - ONLINE

  • 1
    9 hours ago

    ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

  • 2
    10 hours ago

    ഫോണ്‍ ചോര്‍ത്താന്‍ പത്ത് ഏജന്‍സികള്‍ക്ക് മാത്രമാണ് അധികാരമുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍

  • 3
    12 hours ago

    സ്‌കുള്‍ കായിക കിരീടം പാലക്കാടിന്

  • 4
    13 hours ago

    ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണം: ഹൈക്കോടതി

  • 5
    16 hours ago

    കണ്ണൂരില്‍ മൂന്നു ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

  • 6
    17 hours ago

    പ്രതിപക്ഷ ബഹളം; രാജ്യസഭ നിര്‍ത്തിവച്ചു

  • 7
    17 hours ago

    സിപിഎമ്മിന് വേണ്ടത്തവര്‍ മാവോയിസ്റ്റുകളും തീവ്രവാദികളുമാവുന്നു: എംഎന്‍ കാരശ്ശേരി

  • 8
    17 hours ago

    സംസ്ഥാന സ്‌കൂള്‍ കായികോത്സവം; പാലക്കാട് കിരീടത്തിലേക്ക്

  • 9
    17 hours ago

    കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ചു