Thursday, April 2nd, 2020

ചെങ്കല്‍ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു

അശാസ്ത്രീയമായാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

Published On:Nov 30, 2019 | 2:47 pm

മലപ്പുറം: കോട്ടക്കലിനു സമീപം ചെങ്കല്‍ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അസം സ്വദേശികളായ തന്‍വര്‍ അലി, അബ്ദുള്‍ ഖാദര്‍ എന്നിവരാണ് മരിച്ചത്.
കോട്ടക്കലിനടുത്തുള്ള പെരിങ്കുളത്തെ ക്വാറിയില്‍ ഇന്ന് 12.30ഓടുകൂടിയാണ് അപകടം. ചെങ്കല്‍ വെട്ടിക്കൊണ്ടിരിക്കെ മുകള്‍ ഭാഗത്ത് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. മണ്ണ് മാറ്റി തൊഴിലാളികളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകട സമയത്ത് അഞ്ച് തൊഴിലാളികളാണ് ക്വാറിയിലുണ്ടായിരുന്നത്. ചെങ്കല്‍ വെട്ടിക്കൊണ്ടിരിക്കെ മുകള്‍ ഭാഗത്തു നിന്നാണ് മണ്ണ് ഇടിഞ്ഞു വീണത്. മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു.
തന്‍വറും അബ്ദുള്‍ ഖാദറും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. അശാസ്ത്രീയമായാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

 

LIVE NEWS - ONLINE

  • 1
    12 hours ago

    വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

  • 2
    15 hours ago

    മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

  • 3
    15 hours ago

    മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

  • 4
    16 hours ago

    ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

  • 5
    16 hours ago

    തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

  • 6
    16 hours ago

    വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

  • 7
    16 hours ago

    ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

  • 8
    16 hours ago

    എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

  • 9
    17 hours ago

    രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും