Friday, May 7th, 2021

മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധം

ഏഴുദിവസത്തിനകം മടങ്ങിപ്പോകുന്നെങ്കിൽ ക്വാറന്റീനിൽ കഴിയേണ്ടതില്ല.

Published On:Apr 9, 2021 | 9:14 am

തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ സർക്കാർ നടപടി തുടങ്ങി. മുഖാവരണം ഉപയോഗിക്കാത്തവർക്കും കൃത്യമായി ധരിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കുമെതിരേ കർശനനടപടിയെടുക്കാൻ പോലീസിന് നിർദേശം.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു വരുന്നവർ ഏഴുദിവസത്തിൽ കൂടുതൽ കഴിയുന്നുണ്ടെങ്കിൽ ആദ്യ ഏഴുദിവസം ക്വാറന്റീനിൽ കഴിയണം. എട്ടാംദിവസം ആർ.ടി.പി.സി.ആർ. പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം. ഏഴുദിവസത്തിനകം മടങ്ങിപ്പോകുന്നെങ്കിൽ ക്വാറന്റീനിൽ കഴിയേണ്ടതില്ല. സാമൂഹിക അകലം പാലിക്കാതെയുള്ള കൂട്ടംചേരൽ അനുവദിക്കില്ല. കടകൾ, വാണിജ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നില്ലെങ്കിൽ കർശനനടപടിയുണ്ടാകും.

LIVE NEWS - ONLINE

  • 1
    1 day ago

    ഒറ്റദിവസം 4.12 ലക്ഷം പുതിയ രോഗികള്‍

  • 2
    2 days ago

    ഇന്ധനവില വീണ്ടും കൂട്ടി

  • 3
    2 days ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

  • 4
    2 days ago

    സംസ്ഥാനത്ത് 41,953 പേര്‍ക്ക് കോവിഡ്

  • 5
    2 days ago

    തുടര്‍ച്ചയായ രണ്ടാംദിവസവും ഇന്ധനവില കൂട്ടി

  • 6
    2 days ago

    മകാരം മാത്യു അന്തരിച്ചു

  • 7
    2 days ago

    ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് മൂന്നേമുക്കാല്‍ ലക്ഷം കൊവിഡ് കേസുകള്‍

  • 8
    2 days ago

    കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമില്ല

  • 9
    3 days ago

    ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വിട വാങ്ങി