Wednesday, February 26th, 2020

ഖത്തര്‍ ദേശീയ കായിക ദിനം ഫെബ്രുവരി 11ന്

കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ പ്രായക്കാര്‍ക്കും പരിപാടികളില്‍ പങ്കാളികളാവാം.

Published On:Feb 8, 2020 | 9:42 am

ദോഹ: ഖത്തറിന്റെ ദേശീയ കായിക ദിനം ഫെബ്രുവരി 11ന് നടക്കും. എല്ലാ വര്‍ഷവും ഫെബ്രുവരി രണ്ടാം ചൊവ്വാഴ്ചയാണ് ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. രാജ്യത്തെ പൗരന്മാര്‍ക്കൊപ്പം പ്രവാസികളും സ്വകാര്യ കമ്പനികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മന്ത്രാലയങ്ങളുമെല്ലാം കായികദിന പരിപാടികളില്‍ പങ്കെടുക്കും.
ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍, കത്താറ കള്‍ച്ചറല്‍ വില്ലേജ് എന്നിവിടങ്ങളില്‍ കായിക ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ കായിക കേന്ദ്രമായ ആസ്പയര്‍ സോണ്‍ ഫൗണ്ടേഷനാണ് ദേശീയ കായിക ദിനാഘോഷങ്ങളുടെ പ്രധാന വേദി. പ്രവാസികള്‍ക്കും പൗരന്മാര്‍ക്കുമായി 20ലേറെ കായിക ഇനങ്ങളാണ് ഇവിടെ നടക്കുക.
കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ പ്രായക്കാര്‍ക്കും പരിപാടികളില്‍ പങ്കാളികളാവാം. ഫുട്‌ബോള്‍, വോളിബോള്‍, ഒബ്സ്റ്റക്കിള്‍ കോഴ്‌സ്, യോഗ, ഫിറ്റ്‌നസ്, 2 കിലോമീറ്റര്‍ ഫണ്‍ റണ്‍, വനിതകള്‍ക്കായി ആസ്പയര്‍ ഡോമില്‍ ബാഡ്മിന്റണ്‍, ബാസ്‌ക്കറ്റ്‌ബോള്‍ തുടങ്ങിയ മല്‍സരങ്ങള്‍ നടക്കും. ഇത്തവണ ആദ്യമായി ടോര്‍ച്ച് ഹോട്ടലിനും ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിനും മധ്യേ റണ്‍ ആന്‍ഡ് ബൈക്ക് പരിപാടിയും നടക്കും.

 

 

LIVE NEWS - ONLINE

  • 1
    10 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    12 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    14 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    14 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    15 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    15 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    15 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    15 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    15 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി