Monday, February 24th, 2020

ഖത്തര്‍ ആഗോള കായിക ഹബ്ബ്

ഇതാദ്യമായാണ് ദോഹ ഡയമണ്ട് ലീഗ് ഖലീഫ രാജ്യാന്തര സ്‌റ്റേഡിയത്തിലെത്തുന്നത്.

Published On:Sep 30, 2019 | 9:45 am

ദോഹ:  ഐ.എ.എ.എഫ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുകൂടി ഖത്തര്‍ ആതിഥ്യം വഹിച്ചതോടെ ആഗോള കായിക ഹബ്ബെന്ന വിളിപ്പേര് ഖത്തര്‍ ഒരിക്കല്‍കൂടി ശരിവെച്ചിരിക്കുകയാണ്. ലോക ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന വേദിയെന്ന നിലയില്‍ ലോകകപ്പ് ഫുട്ബാളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വേദിയായ ഖലീഫ രാജ്യാന്തര സ്‌റ്റേഡിയവും ഇതിനോടകം ചരിത്രത്തില്‍ ഇടംനേടിക്കഴിഞ്ഞു. ലോക നിലവാരത്തിലുള്ള അത്‌ലറ്റിക്‌സ് സംവിധാനങ്ങളാണ് ഖലീഫ സ്‌റ്റേഡിയത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. ഹാമര്‍ േത്രാക്കുള്ള ഹാമര്‍ ചുമക്കുന്നതിനുള്ള കൊച്ചു കാറുകള്‍ ഉള്‍പ്പെടെ നവീന ആവിഷ്‌കാരങ്ങള്‍ക്കും ഈ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ് വേദിയായി. നേരത്തേ ഡയമണ്ട് ലീഗ് ചാമ്പ്യന്‍ഷിപ്പും ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പും വിജയകരമായി സംഘടിപ്പിച്ചു. ഖലീഫ സ്‌റ്റേഡിയം ലോക ചാമ്പ്യന്‍ഷിപ്പിന്റെ സന്നദ്ധതയും തയാറെടുപ്പും ലോകത്തെ അറിയിച്ചിരുന്നു. ഇതാദ്യമായാണ് ദോഹ ഡയമണ്ട് ലീഗ് ഖലീഫ രാജ്യാന്തര സ്‌റ്റേഡിയത്തിലെത്തുന്നത്. ഇതുവരെ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്‌റ്റേഡിയമായിരുന്നു ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം വഹിച്ചിരുന്നത്.

LIVE NEWS - ONLINE

  • 1
    11 hours ago

    ഒരു തോല്‍വി വലിയ സംഭവമാക്കരുത്: കോലി

  • 2
    11 hours ago

    ഇന്ത്യ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളി: മോദി

  • 3
    11 hours ago

    ലഹരി തലയ്ക്കുപിടിച്ചു, ബോധം തിരിച്ച് കിട്ടിയപ്പോൾ ആശുപത്രിയിൽ, തപ്പിനോക്കിയപ്പോൾ ഒരു കാലില്ല

  • 4
    13 hours ago

    കുട്ടനാട് തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍

  • 5
    14 hours ago

    നെടുമ്പാശേരിയില്‍ ടാക്സി ഡ്രൈവര്‍ മരിച്ച നിലയില്‍

  • 6
    14 hours ago

    നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

  • 7
    14 hours ago

    ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  • 8
    14 hours ago

    കാറില്‍ കടത്തുകയായിരുന്ന വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചെടുത്തു

  • 9
    15 hours ago

    ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല ബസ് സമരം