Wednesday, February 19th, 2020

വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

വിശ്വാസികള്‍ക്കൊപ്പമെന്ന സിപിഎം നിലപാട് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്.

Published On:Aug 26, 2019 | 12:28 pm

തിരു: വിശ്വാസികള്‍ക്കൊപ്പമെന്ന് സിപിഎം നിലപാട് തിരുത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കയ്യെടുത്തു പ്രാവര്‍ത്തികമാക്കിയ നവോത്ഥാന സമിതിയില്‍ ഭിന്നത. വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാകില്ലെന്ന് സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു.
വിശ്വാസികള്‍ക്കൊപ്പമെന്ന സിപിഎം നിലപാട് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. സമിതിയുടെ തുടര്‍പ്രവര്‍ത്തനം ആശങ്കയിലാക്കുന്നതുമാണ് തീരുമാനം. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടുന്നത് നല്ല സൂചനയല്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു.
അതേസമയം, പുന്നല ശ്രീകുമാറിന്റെ പ്രതികരണം തെറ്റിദ്ധാരണ മൂലമാണെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എതിരല്ലെന്നും ആനത്തലവട്ടം വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    2 hours ago

    ഷൈനി സ്റ്റാറായി; ഓര്‍മ്മകളില്‍ നീന്തിത്തുടിച്ചു: വില്‍സന്‍

  • 2
    2 hours ago

    ഇടനെഞ്ച് പൊട്ടിയ വേദനയോടെ വത്സരാജ് പറഞ്ഞു, അവളെ തൂക്കിലേറ്റണം…

  • 3
    3 hours ago

    സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

  • 4
    3 hours ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 5
    3 hours ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 6
    4 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 7
    4 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 8
    4 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 9
    4 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു