Friday, June 25th, 2021

പ്രിയങ്കയും രാഹുലും വീണ്ടും ഹത്രാസിലേക്ക്; അഞ്ചു പേര്‍ക്ക് മാത്രം അനുമതി, ഹത്രാസിലേക്ക് ഉറ്റുനോക്കി രാജ്യം

ലക്‌നൗ: യു പി പോലീസ് ഒരു തവണ മടക്കി അയച്ചിട്ടും പിന്‍വാങ്ങാതെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വീണ്ടും ഹത്രാസിലേക്ക്. അഞ്ചു പേര്‍ക്കാണ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ അനുമതി. ഇരുവരെയും കൂടാതെ കെസി വേണുഗോപാല്‍, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് എന്നിവരാണ് മറ്റംഗങ്ങള്‍. പ്രിയങ്കാ ഗാന്ധി ഓടിക്കുന്ന കാറില്‍ രാഹുല്‍ ഹത്രാസിലേക്ക് പോകുന്ന ചിത്രം പുറത്തുവന്നതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം മുഴുവന്‍ ഡല്‍ഹി-നോയ്ഡ എക്‌സ്പ്രസ് വേയിലെത്തിയിരുന്നു. ഡിഎന്‍ഡി … Continue reading "പ്രിയങ്കയും രാഹുലും വീണ്ടും ഹത്രാസിലേക്ക്; അഞ്ചു പേര്‍ക്ക് മാത്രം അനുമതി, ഹത്രാസിലേക്ക് ഉറ്റുനോക്കി രാജ്യം"

Published On:Oct 3, 2020 | 4:11 pm

ലക്‌നൗ: യു പി പോലീസ് ഒരു തവണ മടക്കി അയച്ചിട്ടും പിന്‍വാങ്ങാതെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വീണ്ടും ഹത്രാസിലേക്ക്. അഞ്ചു പേര്‍ക്കാണ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ അനുമതി. ഇരുവരെയും കൂടാതെ കെസി വേണുഗോപാല്‍, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് എന്നിവരാണ് മറ്റംഗങ്ങള്‍.
പ്രിയങ്കാ ഗാന്ധി ഓടിക്കുന്ന കാറില്‍ രാഹുല്‍ ഹത്രാസിലേക്ക് പോകുന്ന ചിത്രം പുറത്തുവന്നതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം മുഴുവന്‍ ഡല്‍ഹി-നോയ്ഡ എക്‌സ്പ്രസ് വേയിലെത്തിയിരുന്നു. ഡിഎന്‍ഡി റോഡില്‍ നിലയുറപ്പിച്ച വന്‍ പൊലീസ് സന്നാഹം ഇരുവരും സഞ്ചരിച്ച വാഹനം തടഞ്ഞു. ബാരിക്കേഡുകള്‍ സ്ഥാപിച്ച് നിരവധി കമ്പനി പോലീസിനെ ഇവിടെ വിന്യസിച്ചിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് അഞ്ചുപേര്‍ക്ക് മാത്രം പോകാമെന്ന നിലപാട് പോലീസ് സ്വീകരിച്ചത്. മൂന്ന് കാറുകളിലാണ് കോണ്‍ഗ്രസ് സംഘം ഹത്രാസിലേക്ക് പോകാനായി പോലീസ് ബാരിക്കേഡ് വരെ എത്തിയത്. ശശി തരൂര്‍ അടക്കമുള്ള നിരവധി എംപിമാരും സംഘത്തിലുണ്ടായിരുന്നു. പോലീസ് അനുമതിക്കു ശേഷം പ്രിയങ്ക ഡ്രൈവിങ് സീറ്റില്‍ നിന്ന് മാറിയതായാണ് ഏറ്റവും പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
നേരത്തെ ഹത്രാസ് സന്ദര്‍ശിക്കാനുള്ള രാഹുലിന്റെയും പ്രിയങ്കയുടെയും ശ്രമം പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്താണ് നീക്കിയത്. രാജ്യം ഏറെ ചര്‍ച്ച ചെയ്യുന്ന ഹത്രാസ് വിഷയത്തില്‍ രാഹുലും പ്രിയങ്കയും യു പി സര്‍ക്കാരിനെതിരേ പോരാട്ടം നയിക്കുന്നത് രാഷ്ട്രീയ നേട്ടമാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. യുപി സര്‍ക്കാരും പോലീസും ആ സ്ത്രീയോടും കുടുംബത്തോടും പെരുമാറിയത് സ്വീകാര്യമല്ലെന്നും ഒരു ഇന്ത്യക്കാരനും ഇത് അംഗീകരിക്കില്ലെന്നും രാഹുല്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തിരുന്നു. ഇരയ്ക്ക് നീതി ലഭിച്ചില്ലെന്നും അവളുടെ കുടുംബത്തെ അടിച്ചമര്‍ത്തുകയാണെന്നും പ്രിയങ്കയും ട്വീറ്റ് ചെയ്തിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ഇന്ന് ഹത്രാസ് സന്ദര്‍ശിക്കുമെന്നാണ് വിവരം.
അതേസമയം ഉത്തര്‍പ്രദേശ് ഡിജിപി ഹത്രാസിലെത്തി പെണ്‍കുട്ടിയുടെ വസതി സന്ദര്‍ശിച്ചു. രാഹുലിനൊപ്പം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനിരുന്ന യു പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലുവിനെ പോലീസ് വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.

LIVE NEWS - ONLINE

 • 1
  19 hours ago

  രാജ്യത്ത് 54,069 പേര്‍ക്കു കൂടി കോവിഡ്

 • 2
  21 hours ago

  രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നു

 • 3
  21 hours ago

  തി​രു​വ​ല്ല​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് പേ​ർ മ​രി​ച്ചു

 • 4
  21 hours ago

  ഇന്ധനവില ഇന്നും കൂടി

 • 5
  2 days ago

  രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

 • 6
  2 days ago

  അ​ഞ്ചു​തെ​ങ്ങി​ൽ വ​ള്ളം​മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

 • 7
  3 days ago

  24 മണിക്കൂറില്‍ 42,640 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

 • 8
  3 days ago

  മു​ട്ടി​ല്‍ മ​രം​മു​റി​ക്കേ​സ്: മു​ന്‍​കൂ​ര്‍ ജാ​മ്യഹ​ര്‍​ജി ഇ​ന്നു പ​രി​ഗ​ണി​ക്കും

 • 9
  3 days ago

  കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു