Sunday, May 31st, 2020

രാജ്യത്ത് ഭരണഘടന ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു: പ്രിയങ്കാ ഗാന്ധി

ബിജെപിയുടെ പ്രകടന പത്രിക വിവിധ സംസ്‌ക്കാരങ്ങളെയും മതവിശ്വാസങ്ങളെയും മാനിക്കുന്നതല്ല

Published On:Apr 14, 2019 | 8:22 pm

അസം: രാജ്യത്ത് ഭരണഘടനയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമം നടക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സില്‍ച്ചാറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ സുഷ്മിതാ ദേവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ബിജെപിയുടെ പ്രകടന പത്രിക വിവിധ സംസ്‌ക്കാരങ്ങളെയും മതവിശ്വാസങ്ങളെയും മാനിക്കുന്നതല്ല. അതുപോലെ ഭരണഘടനയെ മാനിക്കാതിരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
അംബേദ്ക്കറിന്റെ ജന്മദിനമാണ് ഇന്ന്, ഭരണഘടനയ്ക്ക് ശക്തമായ അടിത്തറ പണിതത് അംബേദ്കറാണ്. ഭരണഘടനയെ മാനിക്കുകയെന്നുള്ളത് എല്ലാ രാഷ്ട്രീയ നേതാക്കളുടേയും കടമയാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് രാജ്യത്ത് കാണാന്‍ കഴിയുന്നതെന്നും പ്രിയങ്ക പറഞ്ഞു. വാരണാസിയിലെ ജനങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എപ്പോഴെങ്കിലും ചെലവഴിക്കാന്‍ തയ്യാറായിട്ടുണ്ടോയെന്നും പ്രിയങ്ക ചോദിച്ചു. സ്വന്തം മണ്ഡലത്തിലെ ആളുകളുടെ പ്രശ്‌നം മനസിലാക്കാന്‍ ശ്രമിക്കാത്ത നരേന്ദ്ര മോദി പാകിസ്ഥാനില്‍ പോയി ബിരിയാണി കഴിക്കുകയും, ജപ്പാനില്‍ പോയി പെരുമ്പറ മുഴക്കുകയുമാണ് ചെയ്തതെന്നും പ്രിയങ്ക പരിഹസിച്ചു.

LIVE NEWS - ONLINE

  • 1
    3 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    11 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    12 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    12 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    1 day ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌