Thursday, December 12th, 2019

മൂന്ന് കോടിയുടെ പുതിയ റേഞ്ച് റോവര്‍ വോഗ് സ്വന്തമാക്കി പൃഥ്വിരാജ്

ഭാര്യ സുപ്രിയയുമൊത്താണ് താരം പുതിയ റേഞ്ച് റോവര്‍ വോഗിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്

Published On:Jun 18, 2019 | 9:18 am

പൃഥ്വിരാജ് ലാന്‍ഡ് റോവറിന്റെ പുതിയ റേഞ്ച് റോവര്‍ സ്വന്തമാക്കി. മൂന്ന് കോടി രൂപയോളം ഓണ്‍റോഡ് വില വരുന്ന റേഞ്ച് റോവര്‍ നിരയിലെ വോഗ് മോഡലാണ് താരം സ്വന്തമാക്കിയത്. ഭാര്യ സുപ്രിയയുമൊത്താണ് താരം പുതിയ റേഞ്ച് റോവര്‍ വോഗിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്.
3.0 വോഗ് എന്നറിയപ്പെടുന്ന ഈ ലോങ്ങ് വീല്‍ബേസ് എസ്യുവിയില്‍ 3.0 ലിറ്റര്‍ ശേഷിയുള്ള V6 ടര്‍ബോചാര്‍ജിംഗ് ഡീസല്‍ എഞ്ചിനാണുള്ളത്. ഇത് 258 bhp കരുത്തും 600 Nm torque ഉം പരമാവധി സൃഷ്ടിക്കും. ഓള്‍വീല്‍ ഡ്രൈവ് സംവിധാനമാണ് എസ്യുവിയ്ക്കുള്ളത്. എട്ട് സ്പീഡ്, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സാണ് റേഞ്ച് റോവര്‍ വോഗിനുള്ളത്.
പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ എസ്യുവി ലഭ്യമാണ്. 4.4 ലിറ്റര്‍ ശേഷിയുള്ള V8 ടര്‍ബോ എഞ്ചിനാണ് ഡീസല്‍ യൂണിറ്റ്. ഇത് 440 bhp കരുത്തും 700 Nm torque ഉം പരമാവധി കുറിക്കും. വോഗ്, ഓട്ടോബയോഗ്രഫി എന്നീ മോഡലുകളില്‍ എസ്യുവില ലഭിക്കുന്നുണ്ട്. രണ്ട് പെട്രോള്‍ എഞ്ചിനുകളാണ് എസ്യുവിയിലുള്ളത്. 3.0 ലിറ്റര്‍ V6 സൂപ്പര്‍ചാര്‍ജ്ഡ് യൂണിറ്റ് 335 bhp കരുത്തും 450 Nm torque ഉം കുറിക്കും. ഡീസല്‍ പതിപ്പുകളെപ്പോലെ എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സും ഓള്‍വീല്‍ ഡ്രൈവ് സംവിധാനവുമായിരിക്കും പെട്രോള്‍ പതിപ്പിലുമുണ്ടാവുക.

LIVE NEWS - ONLINE

  • 1
    1 min ago

    നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല: മോദി

  • 2
    50 mins ago

    കൃഷിഭവനുകള്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളായി മാറ്റും: മന്ത്രി

  • 3
    58 mins ago

    മാമാങ്കം കെങ്കേമമാക്കാന്‍ ഭീ്മന്‍ ടാറ്റൂ

  • 4
    1 hour ago

    കടലാസ് നക്ഷത്രങ്ങള്‍ തിരികെ വിപണിയിലേക്ക്

  • 5
    2 hours ago

    വിദേശകറന്‍സിയുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍

  • 6
    2 hours ago

    വയനാട്ടില്‍ തീ പിടിത്തം

  • 7
    2 hours ago

    ലഹോറില്‍ അഭിഭാഷകര്‍ അഴിഞ്ഞാടി; അഞ്ച് രോഗികള്‍ മരിച്ചു

  • 8
    2 hours ago

    ഷെയ്ന്‍ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍

  • 9
    2 hours ago

    ട്വന്റി20 പരമ്പര ഇന്ത്യക്ക്