ഗര്‍ഭത്തിന്റെ തുടക്കത്തില്‍ പലപ്പോഴും പലരിലും വയറു വേദന ഉണ്ടാവുന്നുണ്ട
ഗര്‍ഭത്തിന്റെ തുടക്കത്തില്‍ പലപ്പോഴും പലരിലും വയറു വേദന ഉണ്ടാവുന്നുണ്ട
ഗര്‍ഭകാലം തുടങ്ങുമ്പോള്‍ മുതല്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പല വിധത്തിലുള്ള ശാരീരിക മാനസിക മാറ്റങ്ങള്‍ നിങ്ങളുടെ ഗര്‍ഭകാലത്ത് ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് എന്താണെന്ന് പലപ്പോഴും പലര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഗര്‍ഭകാലത്ത് ഉണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും വളരെധികം ശ്രദ്ധിക്കേണ്ടതാണ്. അതില്‍ പലരും ശ്രദ്ധിക്കേണ്ട ഒന്നാണ് പലപ്പോഴും വയറു വേദന. ഗര്‍ഭത്തിന്റെ തുടക്കത്തില്‍ പലപ്പോഴും പലരിലും വയറു വേദന ഉണ്ടാവുന്നുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന വയറു വേദനയാണ് അല്പം ശ്രദ്ധിക്കേണ്ടത്.
ചിലരില്‍ ഗര്‍ഭധാരണം ഉറപ്പായിട്ടുണ്ടാവില്ല. അതിന് മുന്‍പ് തന്നെ പലപ്പോഴും വയറു വേദന ഉണ്ടാവുന്നുണ്ട്. എന്നാല്‍ വയറു വേദന ആര്‍ത്തവ ലക്ഷണമാണ് എന്നാണ് പലരും കണക്കാക്കുന്നത്. പലപ്പോഴും ആര്‍ത്തവ സമയത്തുണ്ടാവുന്ന വയറു വേദന പോലെ തന്നെയായിരിക്കും ഗര്‍ഭകാലത്തുണ്ടാവുന്ന വയറു വേദനയും. ഈ വേദന പലപ്പോഴും അടിവയറിന്റെ ഭാഗത്താണ് ഉണ്ടാവുക. എന്നാല്‍ അല്പ സമയത്തിന് ശേഷം ഇത് ഇല്ലാതാവുന്നുണ്ട്. ആദ്യ ട്രൈമസ്റ്ററില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള വയറു വേദന ഭയക്കേണ്ടതല്ല. എന്നാല്‍ വയറു വേദനക്ക് ഒപ്പം തന്നെ ബ്ലീഡിംങും പുറം വേദനയും ഉണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ആദ്യമാസങ്ങളില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള വയറു വേദന പലപ്പോഴും അബോര്ഷന് വരെ കാരണമാകുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.
കാരണങ്ങള്‍ എന്തൊക്കെ?
ഗര്‍ഭപാത്രത്തിന്റെ വലിപ്പം വര്‍ദ്ധിക്കുന്നത് പലപ്പോഴും വയറു വേദനക്ക് കാരണമാകുന്നുണ്ട്. ആദ്യ ട്രൈമസ്റ്ററില്‍ തന്നെ ഗര്‍ഭപാത്രത്തിന്റെ വലിപ്പം വര്‍ദ്ധിക്കാന്‍ തുടങ്ങുന്നുണ്ട്. ഇത് കുഞ്ഞിന് കിടക്കാന്‍ പാകത്തില്‍ ഒരുക്കുമ്പോള്‍ പലപ്പോഴും അടിവയറ്റില്‍ വേദന ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ചിലരില്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും വേദന അല്പം കഠിനമാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. എക്ടോപിക് പ്രഗ്നന്സിയുണ്ടാവുന്ന അവസ്ഥയില്‍ പലപ്പോഴും വയറു വേദന അതികഠിനമായിരിക്കും. അടിവയറിന്റെ എതെങ്കിലും ഒരു ഭാഗത്തായിട്ടായിരിക്കും വേദന അനുഭവപ്പെടുന്നത്. ഇത് നേരത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ അത് പലപ്പോഴും അമ്മക്ക് അപകടം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് വരെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധ വളരെ അത്യാവശ്യമാണ്. എക്ടോപിക് പ്രഗ്നന്‍സിയില്‍ വയറു വേദന അതികഠിനമായിരിക്കും. എന്നാല്‍ പലപ്പോഴും എല്ലാ വയറുവേദനയും അത്ര നിസ്സാരമാക്കി വിടേണ്ടതില്ല. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള ഗുരുതര പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നുണ്ട്. ഗര്‍ഭത്തിന്റെ ആദ്യ ട്രൈമസ്റ്ററില്‍ ആണ് പലപ്പോഴും അബോര്ഷന് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അബോര്ഷന് നടക്കുന്നതിന് വേണ്ടിയുള്ള വയറു വേദന ആണെങ്കില്‍ അത് വളരെയധികം കൂടുതലായിരിക്കും. മാത്രമല്ല ബ്ലീഡിങ് സാധ്യതയും ഉണ്ട്. ഇംപ്ലാന്റേഷന് സമയത്ത് ഇത്തരത്തില്‍ ഉള്ള വയറു വേദന ഉണ്ടാവുന്നുണ്ട്. ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ ഭ്രൂണം പറ്റിപ്പിടിക്കുന്ന സമയത്ത് വയറു വേദന ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും അടിവയറ്റില്‍ വേദന ഉണ്ടാവുന്നതിന് കാരണമാകുന്നു. മാത്രമല്ല ചെറിയ രീതിയില്‍ ഉള്ള ബ്ലീഡിംങ് ഉണ്ടാവുന്നുണ്ട്. ഇതാണ് പലപ്പോഴും ഗര്‍ഭത്തിന്റെ ആദ്യ ലക്ഷണം എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യകരമായ ഗര്‍ഭത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അത്ര ഗൗരവമായി എടുക്കേണ്ടതില്ല.