Wednesday, December 11th, 2019

പ്രവാസികള്‍ ഉപേക്ഷിച്ച ഭാര്യമാര്‍; 5 വര്‍ഷത്തിനിടെ 6000 പരാതികള്‍

2015 ജനുവരി മുതല്‍ 2019 ഒക്‌ടോബര്‍ വരെയുള്ള കണക്കാണിത്.

Published On:Nov 21, 2019 | 11:45 am

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രവാസികളാല്‍ ഉപേക്ഷിക്കപ്പെട്ട ഭാര്യമാരുടെ 6000 പരാതികളാണ് ലഭിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം. 2015 ജനുവരി മുതല്‍ 2019 ഒക്‌ടോബര്‍ വരെയുള്ള കണക്കാണിത്. ഈ വര്‍ഷം മാത്രം ഒക്‌ടോബര്‍ 31 വരെ 991 പരാതികളാണ് ഇത്തരത്തില്‍ ലഭിച്ചത്. ലോക്‌സഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് മറുപടി നല്‍കിയത്.
2015ല്‍ 796 പരാതികളാണ് ലഭിച്ചത്. 2016ല്‍ 1510, 2017ല്‍ 1498, 2018ല്‍ 1299 എന്നിങ്ങനെയും പരാതികള്‍ ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 77 ഇന്ത്യക്കാര്‍ വിവിധ രാജ്യങ്ങളിലായി അകപ്പെട്ടു പോവുകയോ പിടിക്കപ്പെട്ട് തടവില്‍ കഴിയുകയോ ചെയ്തിട്ടുണ്ടെന്നും ലഭ്യമായ വിവരമനുസരിച്ച് ഇതില്‍ 73 പേരും ഇന്ത്യയിലേക്ക് തിരിച്ചെത്തിയാതായും മറ്റൊരു ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. ഒരാള്‍ തടവില്‍ കിടന്ന് മരിച്ചു. മറ്റ് മൂന്ന് പേര്‍ തടവില്‍ തുടരുകയാണ്. അവരെ എത്രയും പെട്ടെന്ന് രാജ്യത്തേക്ക് തിരികെയെത്തിക്കാന്‍ ഇന്ത്യ ഇടപെടലുകള്‍ നടത്തി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗിക വിവരമനുസരിച്ച്, കുടിയേറിയ ജീവനക്കാര്‍ ഉള്‍പ്പെടെ 4823 ഇന്ത്യക്കാര്‍ ഈ വര്‍ഷം ഒക്‌ടോബര്‍ 31 വരെ കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലായി മരിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    14 hours ago

    പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നു: രാഹുല്‍ ഗാന്ധി

  • 2
    16 hours ago

    രഹന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

  • 3
    16 hours ago

    വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു

  • 4
    17 hours ago

    ലൈംഗിക അതിക്രമ പരാതികളില്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി

  • 5
    18 hours ago

    ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് പതിവാക്കിയ വിരുതന്‍ പിടിയില്‍

  • 6
    19 hours ago

    തലയില്‍ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ഥിക്ക് പരിക്ക്

  • 7
    19 hours ago

    പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും.

  • 8
    19 hours ago

    ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും

  • 9
    19 hours ago

    സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു