Thursday, October 22nd, 2020

അപൂര്‍വ നേട്ടത്തിനുടമയായി പൊള്ളാര്‍ഡ്

500 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരം

Published On:Mar 5, 2020 | 9:47 am

പല്ലേകെലേ (ശ്രീലങ്ക): ട്വന്റി 20 ചരിത്രത്തില്‍ അപൂര്‍വ നേട്ടത്തിനുടമയായി വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ കിറോണ്‍ പൊള്ളാര്‍ഡ്.
ട്വന്റി 20 ചരിത്രത്തില്‍ 500 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന റെക്കോഡാണ് പൊള്ളാര്‍ഡ് സ്വന്തമാക്കിയത്. വിന്‍ഡീസ് ടീമിനായും വിവിധ രാജ്യങ്ങളിലെ ട്വന്റി 20 ലീഗുകളിലായുമാണ് പൊള്ളാര്‍ഡിന്റെ ഈ നേട്ടം.
ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ ട്വന്റി 20യിലാണ് പൊള്ളാര്‍ഡ് ഈ നേട്ടം കൈവരിച്ചത്. 500ാം മത്സരം വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ആഘോഷിച്ച താരം ലങ്കയ്‌ക്കെതിരേ വെറും 15 പന്തുകളില്‍ നിന്ന് രണ്ടു സിക്‌സും മൂന്നു ബൗണ്ടറികളുമടക്കം 34 റണ്‍സെടുത്തു. ഇതോടൊപ്പം ട്വന്റി 20 കരിയറില്‍ 10,000 റണ്‍സ് തികയ്ക്കാനും പൊള്ളാര്‍ഡിനായി.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    7482 പേര്‍ക്ക് കോവിഡ്

  • 2
    5 hours ago

    കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    6 hours ago

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 4
    7 hours ago

    മേഘ്‌ന രാജിന് ആണ്‍ കുഞ്ഞു പിറന്നു

  • 5
    8 hours ago

    ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

  • 6
    9 hours ago

    സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്

  • 7
    10 hours ago

    രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

  • 8
    10 hours ago

    നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

  • 9
    10 hours ago

    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല