Tuesday, December 10th, 2019

ഉത്തരവ് പിന്‍വലിച്ചിട്ടില്ല; പോലീസ് ഡാറ്റാബേസ് ഊരാളുങ്കലിന് തന്നെ: മുഖ്യമന്ത്രി

സി.പി.എം നിയന്ത്രണത്തിലുള്ളതാണ് സൊസൈറ്റി.

Published On:Nov 18, 2019 | 12:20 pm

തിരു: ഡാറ്റാ ബേസ് കൈമാറ്റ വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഊരാളുങ്കല്‍ സൊസൈറ്റിക്ക് പോലീസ് ഡാറ്റാ ബേസ് കൈമാറിയ ഉത്തരവ് പിന്‍വലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. ഊരാളുങ്കലിനെ എല്ലാ സര്‍ക്കാരുകളും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.
പാസ്‌പോര്‍ട്ട് അപേക്ഷ പരിശോധനയുടെ പേരില്‍ സംസ്ഥാന പോലീസിന്റെ ഡാറ്റാബേസ് കോഴിക്കോട്ടെ ഊരാളുങ്കല്‍ സൊസൈറ്റിക്കായി ആഭ്യന്തര വകുപ്പ് തുറന്നു നല്‍കിയ നടപടി വിവാദത്തിന് വഴിവെച്ചിരുന്നു. കഴിഞ്ഞ ഒക്ടോബ!ര്‍ 29ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പുറത്തിറങ്ങിയ ഉത്തരവാണ് വിവാദത്തിലായത്. പാസ്‌പോര്‍ട്ട് അപേക്ഷ പരിശോധനക്കുള്ള സോഫ്റ്റ് വെയര്‍ നിര്‍മാണത്തിനായി സംസ്ഥാന പോലീസിന്റെ ഡാറ്റാ ബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നു നല്‍കണമെന്നായിരുന്നു ഉത്തരവ്.
അതിരഹസ്യ ഫയലുകളുള്‍പ്പെടെ കൈകാര്യം ചെയ്യുന്ന ഡാറ്റാബേസില്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചത് കടുത്ത സുരക്ഷാ വീഴ്ചയെന്നാണ് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സി.പി.എം നിയന്ത്രണത്തിലുള്ളതാണ് സൊസൈറ്റി.

 

LIVE NEWS - ONLINE

  • 1
    12 hours ago

    പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നു: രാഹുല്‍ ഗാന്ധി

  • 2
    14 hours ago

    രഹന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

  • 3
    15 hours ago

    വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു

  • 4
    16 hours ago

    ലൈംഗിക അതിക്രമ പരാതികളില്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി

  • 5
    17 hours ago

    ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് പതിവാക്കിയ വിരുതന്‍ പിടിയില്‍

  • 6
    17 hours ago

    തലയില്‍ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ഥിക്ക് പരിക്ക്

  • 7
    17 hours ago

    പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും.

  • 8
    18 hours ago

    ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും

  • 9
    18 hours ago

    സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു