Wednesday, February 26th, 2020

അരുന്ധതി റോയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം ; അഡ്വ. ജയശങ്കറിനെതിരെ പരാതി

എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്കെതിരായ സ്ത്രീവിരുദ്ധ പരാമാര്‍ശത്തില്‍ അഡ്വ. ജയശങ്കറിനെതിരെ പരാതി

Published On:Feb 3, 2020 | 11:42 am

കൊച്ചി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്കെതിരായ സ്ത്രീവിരുദ്ധ പരാമാര്‍ശത്തില്‍ അഡ്വ. ജയശങ്കറിനെതിരെ പരാതി. എറണാകുളം ഗവ. ലോ കോളെജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് എറണാകുളം പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

കഴിഞ്ഞ ജനുവരി 30 നാണ് അരുന്ധതി റോയിക്കെതിരെ മോശം പരാമര്‍ശം നടത്തിയതെന്നാണ് പരാതി. കോളെജില്‍ ഗാന്ധി സ്മൃതി ദിനത്തിനോട് അനുബന്ധിച്ച് കെ.എസ്.യു സംഘടിപ്പിച്ച ‘ഗാന്ധിയും സമകാലിക ഇന്ത്യയും’ എന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെയാണ് അരുന്ധതിക്കെതിരെ അഡ്വ. ജയശങ്കര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

അരുന്ധതി റോയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം ; അഡ്വ. ജയശങ്കറിനെതിരെ പരാതി

തന്റെ പ്രസംഗത്തിലുടനീളം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ് അഡ്വ.ജയശങ്കര്‍ നടത്തുന്നതെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതും ആധുനിക സമൂഹത്തിനു നിരക്കാത്തതുമായ പ്രസ്താവനക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. ഗാന്ധിയുടെ ജാതി സങ്കല്‍പ്പത്തിനെ കുറിച്ച് സദസില്‍ നിന്ന് ചോദ്യം ഉയരുകയും എന്നാല്‍ എവിടെയെങ്കിലും കേട്ട കാര്യങ്ങള്‍ എടുത്തു വിലയിരുത്തുന്നതു ശരിയല്ലെന്ന് അഡ്വ ജയശങ്കര്‍ മറുപടി പറയുകയായിരുന്നു.

എറണാകുളം ഗവ. ലോ കോളേജിൽ വെച്ച് വ്യാഴാഴ്ച മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് KSU സംഘടിപ്പിച്ച പാനൽ ഡിസ്കഷൻ പരിപാടിയിൽ പ്രഭാഷകൻ ആയി എത്തിയ അഡ്വ. ജയശങ്കർ തന്റെ പ്രഭാഷണത്തിൽ ഉടനീളം സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുകയും പ്രശസ്ത എഴുത്തുകാരിയും മാൻ ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു. മഹാത്മാ ഗാന്ധിയുടെ നവജീവൻ പ്രസിദ്ധീകരണത്തിലെ , ജാതിവ്യവസ്ഥയെ സംബന്ധിച്ച പരാമർശത്തെ അധികരിച്ച് സദസ്സിൽ നിന്ന് ചോദ്യം ഉന്നയിക്കുകയുണ്ടായി. ചോദ്യത്തിന് മറുപടിയായി എവിടെയെങ്കിലും കേട്ട കുറച്ച് കുറച്ച് കാര്യങ്ങൾ എടുത്ത് വിലയിരുത്തുന്നത് ശരിയല്ല എന്ന് അഡ്വ.ജയശങ്കർ പറയുകയുണ്ടായി. ഇൗ പ്രസ്താവന കേരള ലിറ്ററേചർ ഫെസ്റ്റിൽ അരുന്ധതി റോയ് തന്റെ സെഷനിൽ പറഞ്ഞതാണെന്ന് പറഞ്ഞപ്പോൾ അരുന്ധതി റോയ്, നല്ലയാളാണ്, കടുത്ത മദ്യപാനിയും തലക്ക് വെളിവില്ലാത്ത സ്ത്രീയും അവർ 8 മണി കഴിഞ്ഞാൽ മദ്യപിച്ച് ബോധമില്ലാത്ത സ്ത്രീയുമാണ് എന്ന് പറയുകയുണ്ടായി.സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ കമ്മീഷണർക്ക് പരാതി നൽകിയതിൽ നടപടി സ്വീകരിക്കാം എന്ന് അറിയിച്ചു.

SFI – Govt. Law College, Ernakulam यांनी वर पोस्ट केले शुक्रवार, ३१ जानेवारी, २०२०

എന്നാല്‍ അരുന്ധതിയുടെ ‘ആനിഹിലേഷന്‍ ഓഫ് കാസ്റ്റ്’ എന്ന കൃതിയില്‍ ഇത് ഉന്നയിച്ചിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയതോടെയായിരുന്നു എഴുത്തുകാരിക്കെതിരെ അഡ്വ.ജയശങ്കര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.അരുന്ധതി റോയ് രാത്രി എട്ടുമണിയായാല്‍ വെള്ളമടിച്ച് ബോധം പോകുന്ന സ്ത്രീയാണെന്നും കടുത്ത മദ്യപാനിയാണെന്നുമായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം. ഇതോടെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘാടകരും ജയശങ്കറിന്റെ പരാമര്‍ശത്തോട് വിയോജിപ്പ് അറിയിച്ചു.

പിന്നാലെയാണ് ലോ കോളെജ് എസ്.എഫ്.ഐ യൂണിറ്റ് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. അതേസമയം അഡ്വ.ജയശങ്കറിനെ ബഹിഷ്‌ക്കരിക്കുമെന്ന് കെ.എസ്.യുവും വ്യക്തമാക്കി.

LIVE NEWS - ONLINE

 • 1
  10 hours ago

  ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

 • 2
  12 hours ago

  സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

 • 3
  14 hours ago

  ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

 • 4
  14 hours ago

  കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

 • 5
  14 hours ago

  സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

 • 6
  14 hours ago

  കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

 • 7
  14 hours ago

  വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

 • 8
  15 hours ago

  വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

 • 9
  15 hours ago

  ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി