Wednesday, February 26th, 2020

മൂന്നുവയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനം

രണ്ട് ദിവസം മുമ്പാണ് ക്രൂരമായി കുട്ടിയെ മര്‍ദ്ദിച്ചത്.

Published On:Feb 15, 2020 | 2:49 pm

ആലപ്പുഴ: മൂന്നുവയസ്സുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചു. ആലപ്പുഴ അമ്പലപ്പുഴയിലാണ് സംഭവം. ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രണ്ടാനച്ഛന്‍ പുതുവല്‍ സ്വദേശി വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തു.
നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പ്രതി വൈശാഖിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത ശേഷമാണ് പോലീസിലേല്‍പ്പിച്ചത്.
വൈശാഖിന്റെ ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള ആണ്‍കുട്ടി ആണ് മര്‍ദനത്തിനിരയായത്. കുട്ടിയുടെ ജനനേന്ദ്രിയത്തിനടക്കം സാരമായ പരിക്കേറ്റിട്ടുണ്ട്. ശരീരത്തില്‍ പല ഭാഗങ്ങളിലും മുറിപ്പാടുകളുണ്ട്. നിരന്തരം വൈശാഖ് കുട്ടിയെ മര്‍ദ്ദിക്കാറുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് ക്രൂരമായി കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയുടെ ശാരീരിക അവസ്ഥ വളരെ മോശമായതോടെ നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറടക്കമുള്ളവരും ശനിയാഴ്ച വീട്ടിലെത്തുകയായിരുന്നു. കുട്ടിയെ പരിശോധിച്ചപ്പോള്‍ മര്‍ദ്ദിച്ചതിന്റെ പാടുകളും മറ്റും കണ്ടെത്തി. തുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചത്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    9 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    11 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    11 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    12 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    12 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    12 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    12 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    12 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി